LiveTV

Live

National

ട്രംപ്, സി.എ.എ, മോദി... രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ഒലിവറുടെ പുതിയ എപ്പിസോഡ്‌ 

പതിനെട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടിയില്‍ സി.എ.എ നിയമം കടുത്ത മുസ്‍ലിം വിരുദ്ധമാണെന്ന് ഒലിവര്‍ ചൂണ്ടിക്കാട്ടുന്നു.

ട്രംപ്, സി.എ.എ, മോദി... രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ഒലിവറുടെ പുതിയ എപ്പിസോഡ്‌ 

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാതലത്തില്‍ മോദിയേയും വിവാദമായ പൗരത്വനിയമ ഭേദഗതിയെയും പരിഹസിച്ച് ബ്രിട്ടീഷ് കൊമേഡിയന്‍ താരം ജോണ്‍ ഒലിവര്‍. തന്റെ പ്രതിവാര ഹാസ്യവാര്‍ത്താ പരിപാടിയിയായ ലാസ്റ്റ് വീക്ക് ടു നൈറ്റിലാണ് ഒലിവര്‍ രണ്ടു മാസമായി തുടരുന്ന സി.എ.എ സമരവും, ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമെല്ലാം ചര്‍ച്ചയാക്കിയത്.

എച്ച്.ബി.ഒയില്‍ സംപ്രേഷണം ചെയ്യുന്ന ലാസ്റ്റ് വീക്ക് ടു നൈറ്റിന്റെ പുതിയ എപ്പിസോഡാണ് ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ ഹാസ്യവത്ക്കരിച്ച് അവതരിപ്പിച്ചത്. പതിനെട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടിയില്‍ സി.എ.എ നിയമം കടുത്ത മുസ്‍ലിം വിരുദ്ധമാണെന്ന് ഒലിവര്‍ ചൂണ്ടിക്കാട്ടി. പുതിയ എപ്പിസോഡ് പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രന്റായി മാറിയിരിക്കുകയാണിത്.

ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങളെ കുറിച്ചും പരിപാടി വിശകലനം ചെയ്യുന്നുണ്ട്. സി.എ.എ - എന്‍.ആര്‍.സിയുടെ പ്രായോഗികതയും ഇതിന് പിന്നിലെ വംശീയ അജണ്ടയും ജോണ്‍ ഒലിവര്‍ ചൂണ്ടിക്കാട്ടി. ട്വിറ്ററിലടക്കം വ്യാപകമായാണ് പുതിയ എപ്പിസോഡ് ഷെയര്‍ ചെയ്യപ്പെടുന്നത്. സ്‌നേഹത്തിന്റെ അടയാളമായി താജ്മഹലും തുടര്‍ന്ന് വെറുപ്പിന്റെ അടയാളമായി മോദിയുടെ ചിത്രവും കാണിച്ചാണ് ഒലിവര്‍ പരിപാടി അവസാനിപ്പിക്കുന്നത്.