LiveTV

Live

National

‘അക്രമം പൊലീസ് നോക്കി നില്‍ക്കേ’ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിദ്യാര്‍ഥി മീഡിയവണിനോട്

വിദ്യാര്‍ഥികളും ആക്ടിവിസ്റ്റുകളും ഉള്‍പ്പടെയുള്ളവരെ പൊലീസ് നിര്‍ബന്ധിച്ച് ബസില്‍ കയറ്റുകയും ചര്‍ച്ചക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞു മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്നും വിദ്യാര്‍ഥിനി പറഞ്ഞു.

‘അക്രമം പൊലീസ് നോക്കി നില്‍ക്കേ’ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിദ്യാര്‍ഥി മീഡിയവണിനോട്

വടക്കുകിഴക്കൻ ഡൽഹിയിൽ തുടരുന്ന വ്യാപക സംഘർഷം പൊലീസ് നോക്കിനില്‍ക്കേയെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിദ്യാര്‍ഥി മീഡിയവണിനോട് പറഞ്ഞു. പൊലീസുകാരനും തദ്ദേശവാസിയായ മൂന്ന് പേരും ഇതിനോടകം അക്രമങ്ങളിൽ കൊല്ലപ്പെട്ടു . പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലാണ് സംഘർഷമുണ്ടായത്

പൊലീസ് നോക്കിനില്‍ക്കെയാണ് അക്രമകാരികള്‍ പൌരത്വ പ്രക്ഷോഭകരെ ആക്രമിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥി പറയുന്നു. വിദ്യാര്‍ഥികളും ആക്ടിവിസ്റ്റുകളും ഉള്‍പ്പടെയുള്ളവരെ പൊലീസ് നിര്‍ബന്ധിച്ച് ബസില്‍ കയറ്റുകയും ചര്‍ച്ചക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞു മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്നും വിദ്യാര്‍ഥിനി പറഞ്ഞു.