LiveTV

Live

National

അലിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് അലഹബാദ് ഹൈക്കോടതി

അക്രമം നടത്തിയ പൊലീസുകാരെ കണ്ടുപിടിച്ച് നടപടി എടുക്കണമെന്ന് ഉത്തര്‍പ്രദേശ് ‍ഡി.ജി.പിയോട് കോടതി നിര്‍ദേശിച്ചു.

അലിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് അലഹബാദ് ഹൈക്കോടതി

പൗരത്വ നിയമഭേദഗതിക്കെതിരെ അലിഗഡ് സര്‍വകലാശാലയില്‍ നടന്ന സമരത്തിനിടെ വിദ്യാര്‍ഥികളെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് അലഹബാദ് ഹൈക്കോടതി. അക്രമം നടത്തിയ പൊലീസുകാരെ കണ്ടുപിടിച്ച് നടപടി എടുക്കണമെന്ന് ഉത്തര്‍പ്രദേശ് ‍ഡി.ജി.പിയോട് കോടതി നിര്‍ദേശിച്ചു.

അതിക്രമത്തെപ്പറ്റി അന്വേഷിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നതടക്കമുള്ള കമ്മീഷന്‍ ശിപാര്‍ശ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് സമിത് ഗോപാലും അടങ്ങുന്ന ബഞ്ചാണ് അംഗീകരിച്ചത്.