LiveTV

Live

National

ശാഹീന്‍ബാഗ് സമരം: മധ്യസ്ഥ സമിതി സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറി

ഹരജികൾ സുപ്രീംകോടതി മറ്റന്നാൾ വീണ്ടും പരിഗണിക്കും

ശാഹീന്‍ബാഗ് സമരം:  മധ്യസ്ഥ സമിതി സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറി

പൗരത്വ സമരത്തിനെതിരായ ശാഹീന്‍ബാഗിലെ റോഡ് സ്തംഭന സമരത്തിൽ മധ്യസ്ഥ സമിതി സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറി. ഹരജികൾ സുപ്രീംകോടതി മറ്റന്നാൾ വീണ്ടും പരിഗണിക്കും. സമരവേദി മാറ്റണമെന്ന ആവശ്യം തള്ളിയെങ്കിലും പൊലീസ് സുരക്ഷ ഉറപ്പുതന്നാല്‍ ഉപരോധിച്ച റോഡ് ഭാഗികമായി തുറന്നുനല്‍കാമെന്നായിരുന്നു സമരക്കാരുടെ നിലപാട്.

സമിതി സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ സമയം വേണമെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് ഹരജി പരിഗണിക്കുന്നത് മറ്റന്നാളേക്ക് മാറ്റിയത്. സമരം ശാഹീന്‍ബാഗില്‍ തുടരാനും കാളിന്ദികുഞ്ച്-നോയിഡ പാതയുടെ സമരക്കാര്‍ തടഞ്ഞ ഭാഗം തുറക്കാനും മധ്യസ്ഥ സമിതിയുമായി നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. പിന്നാലെ ബാരിക്കേഡുകള്‍ നീക്കി സമരക്കാര്‍ റോഡിന്റെ ഒരു ഭാഗം തുറന്നു. റോഡിന്റെ പകുതി തുറക്കാമെന്നും മതിയായ സുരക്ഷ പൊലീസ് ഉറപ്പുവരുത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം മധ്യസ്ഥ സമിതി റിപ്പോര്‍ട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

തുടർച്ചയായ നാല് ദിവസം ശാഹീൻ ബാഗ് സന്ദർശിച്ചാണ് മധ്യസ്ഥ സമിതി അംഗങ്ങളായ സഞ്ജയ് ഹെഗ്ഡെ, സാധ്ന രാമചന്ദ്രൻ എന്നിവരടങ്ങിയ ബഞ്ച് റിപ്പോർട്ട് തയ്യാറാക്കിയത്. ശാഹീന്‍ബാഗിന് ചുറ്റുമുള്ള നിരവധി റോഡുകള്‍ ബോധപൂര്‍വ്വം തട‍ഞ്ഞ് പൊലീസ് ഗതാഗത കുരുക്കുണ്ടാക്കുകയാണെന്ന ആരോപണവും ഉണ്ട്. കേസില്‍ കക്ഷി ചേര്‍ന്ന വജാഹത് ഹബീബുള്ള ഇക്കാര്യം ഉന്നയിച്ച് സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ച ശേഷമായിരിക്കും കോടതി തുടര്‍നടപടികള്‍ സ്വീകരിക്കുക.

സമരവേദി ശാഹീന്‍ ബാഗിൽ നിന്ന് മാറ്റില്ലെന്ന നിലപാടിലുറച്ച് പ്രതിഷേധക്കാർ
Also Read

സമരവേദി ശാഹീന്‍ ബാഗിൽ നിന്ന് മാറ്റില്ലെന്ന നിലപാടിലുറച്ച് പ്രതിഷേധക്കാർ

ശാഹീന്‍ബാഗില്‍ നിന്ന് സമരം മറ്റൊരിടത്തേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള പരിഹാരത്തിനായി നാല് തവണയാണ് മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെയും സാധന രാമചന്ദ്രനും സമരക്കാരുമായി ചര്‍ച്ച നടത്തിയത്. സമരം ശാഹീന്‍ബാഗില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കണമെന്ന നിര്‍ദേശമാണ് മധ്യസ്ഥ സമിതി മുന്നോട്ടുവച്ചത്. ഇത് പൂര്‍ണ്ണമായും സമരക്കാര്‍ തള്ളിക്കളഞ്ഞു.

തുടര്‍ന്ന് സമരം ശാഹീന്‍ബാഗില്‍ തുടരാനും കാളിന്ദികുഞ്ച്-നോയിഡ പാതയുടെ സമരക്കാര്‍ തടഞ്ഞ ഭാഗം തുറക്കാനും ചർച്ചയിൽ ധാരണയായിരുന്നു. പിന്നാലെ ബാരിക്കേഡുകള്‍ നീക്കി സമരക്കാര്‍ റോഡിന്റെ ഒരു ഭാഗം തുറന്നു. റോഡിന്റെ മറുഭാഗം അടച്ചത് പൊലീസാണെന്നും തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നുമായിരുന്നു സമരക്കാരുടെ നിലപാട്. ശിവരാത്രി ദിവസം റോഡിന്റെ ഈ ഭാഗം പൊലീസ് തുറന്നെങ്കിലും ഒരു മണിക്കൂറിന് ശേഷം അടച്ചു.