LiveTV

Live

National

ഡല്‍ഹിയിലെ ജാഫറാബാദിലെ ശാഹീന്‍ബാഗ് മോഡല്‍ സമരത്തിന് നേരെ കല്ലേറ്   

ഡല്‍ഹിയിലെ ജാഫറാബാദിലെ ശാഹീന്‍ബാഗ് മോഡല്‍ സമരത്തിന് നേരെ കല്ലേറ്. സംഘടിച്ചെത്തിയ ഒരു വിഭാഗം കല്ലേറ് നടത്തുകയായിരുന്നു.

ഡല്‍ഹിയിലെ ജാഫറാബാദിലെ ശാഹീന്‍ബാഗ് മോഡല്‍ സമരത്തിന് നേരെ കല്ലേറ്   

ഡൽഹി ജാഫ്‌റബാദിൽ ശാഹീൻ ബാഗ് മാതൃകയിലുള്ള സമരത്തിന് നേരെ കല്ലേറ്. സി.എ.എ അനുകൂല മുദ്രാവാക്യങ്ങളുമായെത്തിയവർ സമരക്കാര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെയും സംവരണ വിഷത്തിൽ ഭീം ആർമി ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമായിരുന്നു സമരം.

വൈകീട്ട് ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഇതേ സ്ഥലത്ത് സി.എ.എ അനുകൂല പ്രകടനം നടത്താനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അക്രമികളെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയാണ് ഡൽഹിയിലെ ജഫ്‌റബാദിൽ ശാഹീൻ ബാഗ് മോഡൽ സമരം ആരംഭിച്ചത്. അഞ്ഞൂറിൽ ഏറെ സ്ത്രീകളാണ് ജഫറാബാദ് മെട്രോ സ്റ്റേഷന് സമീപം റോഡ് ഉപരോധിക്കുന്നത്. സംവരണ വിഷത്തിൽ ഭീം ആർമി ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൂടിയായിരുന്നു റോഡുപരോധം.