LiveTV

Live

National

‘രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങള്‍ ഭരണഘടനയും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കാന്‍ വേണ്ടി’: ചിദംബരം

ചെന്നൈയില്‍ സി.എ.എയ്ക്കെതിരായ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കുകയായിരുന്നു ചിദംബരം

‘രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങള്‍ ഭരണഘടനയും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കാന്‍ വേണ്ടി’: ചിദംബരം

പൌരത്വ നിയമ ഭേദഗതിയ്ക്കെതിരെ രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങള്‍ ഭരണഘടനയും ജീവിയ്ക്കാനുള്ള അവകാശവും സംരക്ഷിയ്ക്കാന്‍ വേണ്ടിയാണെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. ചെന്നൈയില്‍ സി.എ.എയ്ക്കെതിരായ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കുകയായിരുന്നു ചിദംബരം. ഫോറം ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് കോണ്‍സ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

‘രാജ്യത്ത് തുടരുന്ന സമരങ്ങള്‍ മുസ്ലീം വിഭാഗത്തിലുള്ളവരും സര്‍ക്കാറും തമ്മിലുള്ളതല്ല. അങ്ങനെ വരുത്തിതീര്‍ത്താല്‍ അത് സര്‍ക്കാറിന്റെ വിജയമാകും. ഈ പോരാട്ടങ്ങള്‍ ഇന്ത്യയിലെ ജനങ്ങളും ബി.ജെ.പി ആര്‍.എസ്.എസ് സര്‍ക്കാറും തമ്മിലുള്ളതാണ്. രാജ്യം മുഴുവന്‍ പോരാട്ടങ്ങള്‍ തുടരുകയാണ്. പൌരത്വ നിയമ ഭേദഗതി സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജീവിയ്ക്കാനുള്ള അവകാശം സംരക്ഷിയ്ക്കാനാണ് ഈ പ്രതിഷേധം. ഈ അവസ്ഥ എങ്ങനെയുണ്ടായി എന്നും നോക്കണം. ഓരോ നിയമങ്ങള്‍ വമ്പോഴും അതിന്റെ യഥാര്‍ത്ഥവശങ്ങള്‍ മറച്ചുവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്’. ചിദംബരം പറഞ്ഞു.

സുപ്രീം കോടതി അഭിഭാഷക രശ്മിത രാമചന്ദ്രന്‍, സി.പി.എം ചെന്നൈ സെന്‍ട്രല്‍ ജില്ലാ സെക്രട്ടറി ജി. ശെല്‍വ, വിവിധ മലയാളി സംഘടനാ നേതാക്കള്‍ എന്നിവരും പ്രസംഗിച്ചു. സി.എ.എയ്ക്കെതിരെ ചെന്നൈ വണ്ണാരപേട്ടില്‍ നടക്കുന്ന പ്രതിഷേധം പത്താം ദിവസവും തുടരുകയാണ്.