LiveTV

Live

National

ഡൽഹി ജഫ്‌റബാദിൽ ശാഹീൻബാഗ് മോഡൽ സമരം

അഞ്ഞൂറിൽ ഏറെ സ്ത്രീകൾ ജഫറാബാദ് മെട്രോ സ്റ്റേഷന് സമീപം റോഡ് ഉപരോധിക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് ജാഫറാബാദ് മെട്രോ അടച്ചിട്ടു.

ഡൽഹി ജഫ്‌റബാദിൽ ശാഹീൻബാഗ് മോഡൽ സമരം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ജഫ്‌റബാദിൽ ശാഹീൻ ബാഗ് മോഡൽ സമരം ആരംഭിച്ചു. അഞ്ഞൂറിൽ ഏറെ സ്ത്രീകൾ ജഫറാബാദ് മെട്രോ സ്റ്റേഷന് സമീപം റോഡ് ഉപരോധിക്കുകയാണ്. സംവരണ വിഷത്തിൽ ഭീം ആർമി ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൂടിയാണ് റോഡുപരോധം. പ്രതിഷേധത്തെ തുടര്‍ന്ന് ജാഫറാബാദ് മെട്രോ അടച്ചിട്ടു.

ഇന്നലെ അർധ രാത്രിയോടെയാണ് ജഫ്‌റബാദിൽ കൂട്ടമായെത്തിയ സ്ത്രീകൾ റോഡ് ഉപരോധിച്ചു സമരം ആരംഭിച്ചത്. സീലംപൂരിൽ നിന്ന് മൗജ്പുരിലേക്കുള്ള റോഡിന്റെ ഒരു വശത്തു 500 ലേറെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ മണിക്കൂറുകളായി കുത്തിയിരിക്കുകയാണ്. ആസാദി- ജയ് ഭീം മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാർ, പൗരത്വ ഭേദഗതി നിയമം പിൻവലിക്കും വരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ്. പ്രതിഷേധക്കാർ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

സമരത്തെ തുടർന്ന് ജഫ്‌റബാദ് മെട്രോ സ്റ്റേഷൻ അടച്ചു. നാട്ടുകാർ ഉൾപ്പെടെ ആയിരക്കണക്കിന് പേര് പ്രദേശത്തു തടിച്ചു കൂടിയിട്ടുണ്ട്. അപ്രതീക്ഷിത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തു ഡൽഹി പോലീസിനെയും സിആർപി എഫിനെയും വിന്യസിച്ചു.