LiveTV

Live

National

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ഉദ്ധവ് താക്കറെ, പരാമർശം മോദിയെ കണ്ട ശേഷം

മഹാരാഷ്ട്രയിലെ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യസർക്കാറിൽ വിള്ളലുണ്ടാകുന്നതിന്റെ സൂചനയാണ് താക്കറെയുടെ പ്രസ്താവന.

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ഉദ്ധവ് താക്കറെ, പരാമർശം മോദിയെ കണ്ട ശേഷം

പൗരത്വ ഭേദഗതി നിയമവും (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്ററും (എൻ.പി.ആർ) മഹാരാഷ്ട്രയിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ശിവസേന തലവനായ ഉദ്ധവ് താക്കറെയുടെ പരാമർശം. മഹാരാഷ്ട്ര സർക്കാറിൽ സഖ്യകക്ഷികളായ കോൺഗ്രസിന്റെയും എൻ.സി.പിയുടെയും എതിർപ്പ് വകവെക്കാതെയാണ് സി.എ.എയും എൻ.പി.ആറും നടപ്പിലാക്കുമെന്ന് ഉദ്ധവ് പ്രസ്താവിച്ചത്.

'മഹാരാഷ്ട്രയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി നല്ല ചർച്ച നടത്തി. സി.എ.എ, എൻ.പി.ആർ, എൻ.ആർ.സി വിഷയങ്ങളും അദ്ദേഹവുമായി ചർച്ച ചെയ്തു. സി.എ.എയെ പേടിക്കേണ്ട കാര്യമില്ല. എൻ.പി.ആർ രാജ്യത്തുനിന്ന് ആരെയും പുറത്തെറിയാൻ പോകുന്നില്ല.' - താക്കറെ വെള്ളിയാഴ്ച രാത്രി മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെയും ഉദ്ധവ് സന്ദർശിച്ചു.

സുരക്ഷ ഒരുക്കാമെന്ന് ആഭ്യന്തരമന്ത്രി എഴുതി നല്‍കിയാല്‍ റോഡിന്‍റെ ഒരു ഭാഗം തുറക്കാം: ശാഹീന്‍ബാഗ് സമരക്കാര്‍
Also Read

സുരക്ഷ ഒരുക്കാമെന്ന് ആഭ്യന്തരമന്ത്രി എഴുതി നല്‍കിയാല്‍ റോഡിന്‍റെ ഒരു ഭാഗം തുറക്കാം: ശാഹീന്‍ബാഗ് സമരക്കാര്‍

മഹാരാഷ്ട്രയിലെ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യസർക്കാറിൽ വിള്ളലുണ്ടാകുന്നതിന്റെ സൂചനയാണ് താക്കറെയുടെ പ്രസ്താവന. പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കുന്ന കാര്യത്തിൽ ഏകപക്ഷീയമായി തീരുമാനമെടുക്കാൻ ഉദ്ധവിന് കഴിയില്ലെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എൻ.പി.ആർ നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുക സംസ്ഥാനതല സഹകരണ കമ്മിറ്റി ആയിരിക്കുമെന്നും ഖാർഗെ പറഞ്ഞു.

പൗരത്വ നിയമം മുസ്‍ലിംകളെ രാജ്യമില്ലാത്തവരാക്കി മാറ്റും: അമേരിക്കന്‍ മത സ്വാതന്ത്ര്യ കമ്മീഷന്‍
Also Read

പൗരത്വ നിയമം മുസ്‍ലിംകളെ രാജ്യമില്ലാത്തവരാക്കി മാറ്റും: അമേരിക്കന്‍ മത സ്വാതന്ത്ര്യ കമ്മീഷന്‍

പൗരത്വ ഭേദഗതി നിയമവും എൻ.പി.ആറും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. സി.എ.എക്കും എൻ.പി.ആറിനുമെതിരെ കോൺഗ്രസ് പ്രമേയം പാസാക്കുകയും ചെയ്തു. ഇത് വകവെക്കാതെയാണ് ഉദ്ധവ് താക്കറെയുടെ പുതിയ പ്രസ്താവന. അതേസമയം, മുന്നണിയിൽ ഭിന്നതയില്ലെന്നും സർക്കാർ അഞ്ചുവർഷ കാലാവധി പൂർത്തിയാക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.