LiveTV

Live

National

‘ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യും’ 

ഇന്ത്യയില്‍ നടക്കുന്ന പൗരത്വ പ്രക്ഷോഭങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വൈറ്റ്ഹൗസ്

‘ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യും’ 

ഇന്ത്യാ സന്ദര്‍ശനത്തിനിടെ രാജ്യത്തെ മതസ്വാതന്ത്ര്യത്തെ കുറിച്ച് ട്രംപ് ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളോടും സ്ഥാപനങ്ങളോടും ആദരവുണ്ട്. ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ്ഹൗസ് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ നടക്കുന്ന പൗരത്വ പ്രക്ഷോഭങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വൈറ്റ്ഹൗസ്. അഡ്മിനിസ്‌ട്രേഷന്‍ വളരെ ഗൗരവത്തോടെ കാണുന്ന പല കാര്യങ്ങളും കൂടിക്കാഴ്ച്ചയില്‍ ഉള്‍പ്പെടുമെന്നും സൂചിപ്പിച്ചു.

ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തില്‍ അമേരിക്കക്ക് മതിപ്പുണ്ട്. ലോകത്തെ വലിയ നാല് മത ദര്‍ശനങ്ങള്‍ക്ക് ജന്മം നല്‍കിയ സ്ഥലമാണ് ഇന്ത്യ. സി.എ.എ എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നും വൈറ്റ്ഹൗസിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയും റിപ്പോര്‍ട്ട് ചെയ്തു.