LiveTV

Live

National

ഒഡീഷയില്‍ ടിവി പൊട്ടിത്തെറിച്ച് യുവതി മരിച്ചു

മൂന്ന് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ടിവി പൊട്ടിത്തെറിച്ചുള്ള അപകടമായതിനാല്‍ ചില്ലുകളും കുത്തിക്കയിട്ടുണ്ട്

ഒഡീഷയില്‍ ടിവി പൊട്ടിത്തെറിച്ച് യുവതി മരിച്ചു

ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയില്‍ ടിവി പൊട്ടിത്തെറിച്ച് ഗൃഹനാഥ മരിച്ചു. സമീപമുണ്ടായിരുന്ന ഭര്‍ത്താവും ആറ് മാസം പ്രായമുള്ള കുഞ്ഞും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ലഹന്ദബുഡ ഗ്രാമത്തിലെ ബോബിനായക് എന്ന യുവതി വെള്ളിയാഴ്ച ടിവി സീരിയല്‍ കണ്ടുകൊണ്ടിരിക്കെയാണ് ടിവി പൊട്ടിത്തെറിച്ചത്. ഒപ്പം ഭര്‍ത്താവ് ദിലേശ്വര്‍ നായകും മകളുമുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൂന്ന് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ടിവി പൊട്ടിത്തെറിച്ചുള്ള അപകടമായതിനാല്‍ ചില്ലുകളും കുത്തിക്കയിട്ടുണ്ട്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വീട്ടിലേക്കുള്ള വൈദ്യുതി വിഛേദിച്ച ശേഷമായിരുന്നു രക്ഷാ പ്രവര്‍ത്തനം.