LiveTV

Live

National

ഗുജറാത്തില്‍ ആര്‍ത്തവ പരിശോധനക്ക് പിന്നാലെ ഒരുമിച്ച് നഗ്നരാക്കി നിര്‍ത്തി ഗര്‍ഭ പരിശോധനയും

സംഭവത്തില്‍ സൂറത്ത് മുന്‍സിപ്പല്‍ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഗുജറാത്തില്‍ ആര്‍ത്തവ പരിശോധനക്ക് പിന്നാലെ ഒരുമിച്ച് നഗ്നരാക്കി നിര്‍ത്തി ഗര്‍ഭ പരിശോധനയും

ഗുജറാത്തിലെ സൂറത്ത് മുന്‍സിപ്പല്‍ കോര്‍പറേഷന്‍, വനിതാ ട്രെയിനി ക്ലര്‍ക്കുകളെ ഒരുമിച്ച് നഗ്നരാക്കി നിര്‍ത്തി ഗര്‍ഭ പരിശോധന നടത്തിയതായി പരാതി. ഇന്നലെയാണ് സൂറത്ത് മുന്‍സിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആശുപത്രിയില്‍ പത്തോളം വനിതാ ട്രെയിനികളെ പരിശോധനക്ക് വിധേയമാക്കിയത്. സംഭവത്തില്‍ സൂറത്ത് മുന്‍സിപ്പല്‍ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഗുജറാത്തിലെ ഭുജില്‍ വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി ആര്‍ത്തവ പരിശോധനക്ക് വിധേയമാക്കിയതിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം കൂടി നടന്നിരിക്കുന്നത്. ഇന്നലെയാണ് സൂറത്ത് മുന്‍സിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആശുപത്രിയില്‍ പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ അവിവാഹിതരടക്കമുള്ള 10 വനിതാ ട്രെയിനി ക്ലര്‍ക്കുകളെയാണ് ഒരുമിച്ച് നഗ്നരാക്കി നിര്‍ത്തി ഗര്‍ഭ പരിശോധനക്ക് വിധേയമാക്കിയതെന്ന് സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

3 വര്‍ഷത്തെ പരിശീലകാലം കഴിഞ്ഞാല്‍ എല്ലാ ട്രെയിനി ജീവനക്കാരും ശാരീരിക ക്ഷമത തെളിയിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനായി ഗൈനക്കോളജി ഡോക്ടര്‍മാര്‍ സ്വീകരിച്ച രീതി തെറ്റാണ്. ഓരോരുത്തരെയായി പരിശോധിക്കേണ്ടതിന് പകരം ഒരുമിച്ച് നഗ്നരായി നില്‍ക്കാനാവശ്യപ്പെട്ടെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ സൂറത്ത് മുന്‍സിപ്പല്‍ കമ്മീഷണര്‍ ബഞ്ചനിധി പാനി അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്ന് അംഗ അന്വേഷണ സമിതി രൂപീകരിച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് സൂറത്ത് മേയര്‍ ജഗദീഷ് പട്ടേലും പറഞ്ഞു.