LiveTV

Live

National

സുരക്ഷ ഒരുക്കാമെന്ന് ആഭ്യന്തരമന്ത്രി എഴുതി നല്‍കിയാല്‍ റോഡിന്‍റെ ഒരു ഭാഗം തുറക്കാം: ശാഹീന്‍ബാഗ് സമരക്കാര്‍

നോയിഡ - ഫരീദാബാദ് റോഡ് തുറന്ന ശേഷം പൊലീസ് വീണ്ടും അടച്ചകാര്യം സുപ്രീംകോടതിയെ അറിയിക്കാമെന്ന് സമിതി ഉറപ്പ് നൽകി.

സുരക്ഷ ഒരുക്കാമെന്ന് ആഭ്യന്തരമന്ത്രി എഴുതി നല്‍കിയാല്‍ റോഡിന്‍റെ ഒരു ഭാഗം തുറക്കാം: ശാഹീന്‍ബാഗ് സമരക്കാര്‍

സമരക്കാർക്ക് പൂർണ സുരക്ഷ ഒരുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ഡൽഹി പൊലീസ് മേധാവിയും രേഖാമൂലം എഴുതി നൽകിയാൽ റോഡിന്റെ ഒരു ഭാഗം തുറന്ന് നൽകാമെന്ന് സമരക്കാർ. സുപ്രീം കോടതി നിശ്ചയിച്ച മധ്യസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. നോയിഡ - ഫരീദാബാദ് റോഡ് തുറന്ന ശേഷം പൊലീസ് വീണ്ടും അടച്ചകാര്യം സുപ്രീംകോടതിയെ അറിയിക്കാമെന്ന് സമിതി ഉറപ്പ് നൽകി. മധ്യസ്ഥ ചർച്ച തുടരും.

സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി അംഗങ്ങളായ സഞ്ജയ്‌ ഹെഗ്‌ഡെ, സാധന രാമചന്ദ്രൻ എന്നിവർ മൂന്നു ദിവസങ്ങളിലായി ശാഹീൻ ബാഗിലെ സമരക്കാരുമായി ചർച്ച തുടരുകയാണ്. സമരം ചെയ്യുമ്പോൾ തന്നെ മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന് സമിതി അംഗങ്ങൾ പറഞ്ഞു. സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവ പിൻവലിക്കണമെന്ന് സമരക്കാർ ആവർത്തിച്ചു. സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് തന്നാൽ നാല് വരി പാതയുടെ ഒരു ഭാഗം തുറന്ന് നൽകാമെന്ന നിലപാടിലാണ് ശാഹീൻ ബാഗുകാർ.

തിങ്കളാഴ്ച ശാഹീൻ ബാഗ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് മുൻപ് സമവായമുണ്ടാക്കാനാണ് സമിതി ശ്രമിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ തുടരും.