LiveTV

Live

National

‘ഈ മെഡലുകള്‍ കൊണ്ടെന്ത് കാര്യമെന്ന് ചോദിച്ചു, സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു ’: ഭര്‍ത്താവിനെതിരെ മുന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍

ഛക് ദേ ഇന്ത്യ എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിന് പ്രചോദനമായ കായികതാരം ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കി 

‘ഈ മെഡലുകള്‍ കൊണ്ടെന്ത് കാര്യമെന്ന് ചോദിച്ചു, സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു ’: ഭര്‍ത്താവിനെതിരെ മുന്‍ വനിതാ ഹോക്കി ടീം  ക്യാപ്റ്റന്‍

ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സുരജ് ലതാ ദേവി. ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് പരാതി . സ്ത്രീധനത്തിന്റെ പേരിലായിരുന്നു പ്രധാന പീഡനമെന്നും സുരജ് ലതാ ദേവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2002ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം കിരീടം ചൂടിയപ്പോള്‍ സുരജ് ലതാ ദേവി ആയിരുന്നു ക്യാപ്റ്റന്‍. ഛക് ദേ ഇന്ത്യ എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിന് പ്രചോദനവും ഈ സംഭവമായിരുന്നു. 2003ലെ ആഫ്രോ - ഏഷ്യന്‍ ഗെയിംസ്, 2004ലെ ഹോക്കി ഏഷ്യ കപ്പ് എന്നിവയില്‍ ഇന്ത്യ കിരീടം നേടിയതും ദേവി ക്യാപ്റ്റനായിരിക്കുമ്പോഴാണ്.

‘ഈ മെഡലുകള്‍ കൊണ്ടെന്ത് കാര്യമെന്ന് ചോദിച്ചു, സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു ’: ഭര്‍ത്താവിനെതിരെ മുന്‍ വനിതാ ഹോക്കി ടീം  ക്യാപ്റ്റന്‍

2005ല്‍ ആയിരുന്നു സുരജ് ലതാ ദേവിയും ശാന്ത സിങും തമ്മിലുള്ള വിവാഹം. തനിക്ക് ലഭിച്ച മെഡലുകളും നേട്ടങ്ങളുടെ ഫോട്ടോകളും വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ ഇതുകൊണ്ടൊക്കെ എന്ത് കാര്യമെന്നാണ് ഭര്‍ത്താവ് ചോദിച്ചത്. വഴിവിട്ട ജീവിതം നയിച്ചാണ് അര്‍ജുന പുരസ്കാരം നേടിയതെന്ന് ഭര്‍ത്താവ് ആക്ഷേപിച്ചെന്നും സുരജ് ലതാ ദേവി പറഞ്ഞു.

ഭര്‍ത്താവിന്‍റെ മനോഭാവം മാറുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് ഇതുവരെ ഒന്നും പുറത്തുപറയാതിരുന്നത്. എന്നാല്‍ ഒരാളുടെ ക്ഷമയ്ക്കും സഹനത്തിനും പരിധിയുണ്ടെന്നും സുരജ് ലതാദേവി പറഞ്ഞു. ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി സുല്‍ത്താന്‍പൂര്‍ ലോധി പൊലീസ് വ്യക്തമാക്കി.