LiveTV

Live

National

രാഹുല്‍ വീണ്ടും അധ്യക്ഷ പദവിയിലേക്ക് വരണമെന്ന് നേതാക്കള്‍

രാഹുൽ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് വരണമെന്ന് കൂടുതൽ നേതാക്കൾ.

രാഹുല്‍ വീണ്ടും അധ്യക്ഷ പദവിയിലേക്ക് വരണമെന്ന് നേതാക്കള്‍

കോൺഗ്രസ് അധ്യക്ഷപദം വീണ്ടും ചർച്ചയാകുന്നു. രാഹുൽ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് വരണമെന്ന് കൂടുതൽ നേതാക്കൾ. രാഹുൽ അധ്യക്ഷ പദത്തിലെത്തുകയാണെങ്കില്‍ പൂർണ്ണ പുനസംഘടന ഉണ്ടാകും. പ്ലീനറി സമ്മേളനം ഏപ്രിൽ രണ്ടാം വാരത്തിൽ ഉണ്ടായേക്കും.

ഡല്‍ഹിയില്‍ അടക്കമേറ്റ കനത്ത പരാജയത്തിന് പിന്നാലെ പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരിക്കുകയാണ്. സോണിയ ഗാന്ധിയുടെ അനാരോഗ്യവും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് മുന്‍നിര നേതാക്കള്‍ മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് ദീക്ഷിതാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ കണ്ടെത്താന്‍ പ്രവര്‍ത്തക സമിതി നടപടി എടുക്കണമെന്ന് ശശി തരൂര്‍ എംപിയും ആവശ്യപ്പെട്ടു.

പ്രസിഡന്റായി രാഹുല്‍ വരണമെന്ന ആവശ്യം ശക്തമാണെങ്കിലും ഏകഭിപ്രായത്തിലെത്തിയിട്ടില്ല. അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തില്‍ സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.