LiveTV

Live

National

പൗരത്വ നിയമ ഭേദഗതിക്കെതിരായ ചെന്നൈ വണ്ണാരപേട്ടയിലെ രാപ്പകല്‍ സമരം ഒരാഴ്ച പിന്നിട്ടു; ബൃന്ദ കാരാട്ട് സമരവേദി സന്ദര്‍ശിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരായ ചെന്നൈ വണ്ണാരപേട്ടയിലെ രാപ്പകല്‍ സമരം ഒരാഴ്ച പിന്നിട്ടു; ബൃന്ദ കാരാട്ട് സമരവേദി സന്ദര്‍ശിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈ വണ്ണാരപേട്ടയില്‍ നടക്കുന്ന രാപ്പകല്‍ സമരം ഒരാഴ്ച പിന്നിടുന്നു. ഇന്നലെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ചെന്നൈയിലെ ശാഹീന്‍ബാഗിലെത്തി. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. ‌

പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ഏറ്റെടുത്ത അന്നു മുതല്‍ തന്നെ നിരവധി പ്രമുഖ നേതാക്കള്‍ വണ്ണാരപേട്ടിലെത്തുന്നുണ്ട്. ഇന്നലെ വൃന്ദ കാരാട്ട് എത്തിയതോടെ സമരം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. വിഭജിച്ചു ഭരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിയ്ക്കുന്നതെന്നും അതിനെതിരെ ഒരുമിച്ചുള്ള പോരാട്ടമാണ് വേണ്ടതെന്നും വൃന്ദ് കാരാട്ട് പറഞ്ഞു.

വണ്ണാരപ്പേട്ടിനെ കൂടാതെ, മണ്ണടിയിലും രാപ്പകല്‍ സമരം തുടരുകയാണ്. വിവിധ പ്രതിപക്ഷ പാര്‍ട്ടികളിലും മനുഷ്യാവകാശ, സാമൂഹിക സംഘടനകളില്‍പ്പെട്ടവരും പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യവുമായി എത്തുന്നുണ്ട്. വണ്ണാരപ്പേട്ടിലെ സമരത്തിന് ബാഹ്യശക്തികളുടെ ഇടപെടലുണ്ടായെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയില്‍ അറിയിച്ചത്. സമരം അവസാനിപ്പിയ്ക്കാനുള്ള ഒരു ശ്രമങ്ങളും സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാതെ സമരം അവസാനിപ്പിയ്ക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.