LiveTV

Live

National

മാധ്യമങ്ങള്‍ പാടില്ലെന്ന് മധ്യസ്ഥസമിതി; ശാഹീന്‍ബാഗ് ചര്‍ച്ചയില്‍ സമവായമായില്ല

സമവായമാകാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിലും ചർച്ച തുടരും.

മാധ്യമങ്ങള്‍ പാടില്ലെന്ന് മധ്യസ്ഥസമിതി; ശാഹീന്‍ബാഗ് ചര്‍ച്ചയില്‍ സമവായമായില്ല

ശാഹീന്‍ബാഗിലെ പ്രതിഷേധക്കാരുമായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി നടത്തിയ ചർച്ചയിൽ ഇന്നും സമവായമായില്ല. സമരവേദി മാറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിഷേധക്കാർ. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ചക്കില്ലെന്ന് മധ്യസ്ഥ സമിതി വ്യക്തമാക്കിയതോടെ മാധ്യമങ്ങളെ ഒഴിവാക്കിയായിരുന്നു ചര്‍ച്ച.

മുതിര്‍ന്ന അഭിഭാഷകരായ സഞജയ് ഹെഗ്ഡെ, സാധന രാമചന്ദ്രന്‍ എന്നിവർ ശാഹീൻ ബാഗിലെ സമരപന്തലിലെത്തി ഇന്നും ചർച്ചനടത്തി. ഒന്നര മണിക്കൂർ ചർച്ച നടത്തിയെങ്കിലും ഇന്നും സമവായശ്രമം വിജയിച്ചില്ല.

തുടർച്ചയായ രണ്ടാം ദിവസമാണ് മധ്യസ്ഥ സമതി ചർച്ച നടത്തിയത്. പ്രതിഷേധം തുടരുമെന്ന് സമരക്കാർ അറിയിച്ചു. റോഡ് സ്തംഭനം കൊണ്ടുണ്ടാകുന്ന പ്രശ്നത്തേക്കാൾ വലിയ പ്രശ്നമാണ് ഈ പ്രതിഷേധക്കാർ അനുഭവിക്കുന്നതെന്നും സമരക്കാർ പറഞ്ഞു.

മാധ്യമങ്ങള്‍ പാടില്ലെന്ന് മധ്യസ്ഥസമിതി; ശാഹീന്‍ബാഗ് ചര്‍ച്ചയില്‍ സമവായമായില്ല

ശാഹീൻ ബാഗിലെ പരിസരത്തുള്ള സമാന്തര റോഡുകൾ പൊലീസ് അടച്ചിട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഇന്നും സമരക്കാർ മധ്യസ്ഥ സമിതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ സമാന്തര റോഡുകൾ സമിതി സന്ദർശിക്കും. സമവായമാകാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിലും ചർച്ച തുടരും.

മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, ശാന്തന രാമചന്ദ്രൻ എന്നിവരെയാണ് ശാഹിൻബാഗ് സമരക്കാരുമായി സംസാരിക്കാനുള്ള ഇടനിലക്കാരായി സുപ്രീംകോടതി നിയോഗിച്ചിട്ടുള്ളത്