LiveTV

Live

National

ആര്‍ത്തവ സമയത്ത് ഭക്ഷണമുണ്ടാക്കുന്ന സ്ത്രീകള്‍ പുനര്‍ജന്മത്തില്‍ പട്ടികളാകുമെന്ന് ആത്മീയ നേതാവ്

സംഭവവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും ഇന്‍സ്റ്റിസ്റ്റ്യൂട്ട് കോര്‍ഡിനേറ്ററും ഹോസ്റ്റല്‍ അധികാരിയും അടക്കം നാലു പേര്‍ അറസ്റ്റിലായിരുന്നു. 11 ന് നടന്ന സംഭവം വ്യാപക ജനരോഷത്തിന് ഇടയാക്കിയിരുന്നു

ആര്‍ത്തവ സമയത്ത് ഭക്ഷണമുണ്ടാക്കുന്ന സ്ത്രീകള്‍ പുനര്‍ജന്മത്തില്‍ പട്ടികളാകുമെന്ന് ആത്മീയ നേതാവ്

ആര്‍ത്തവ സമയത്ത് ഭര്‍ത്താവിന് വേണ്ടി ഭക്ഷണം പാകം ചെയ്തു നല്‍കുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില്‍ പട്ടികളായി ജനിക്കുമെന്ന് ഗുജറാത്തിലെ ആത്മീയ നേതാവ്. ഭുജിലെ സ്വാമിനാരായണ ക്ഷേത്രത്തിലെ സ്വാമി കൃഷ്ണസ്വരൂപാണ് പ്രഭാഷണത്തിനിടെ വിചിത്ര പരാമര്‍ശം നടത്തിയത്.

ആര്‍ത്തവ സമയത്ത് ഭാര്യ പാകം ചെയ്ത ഭക്ഷണം കഴിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ കാളകളായി പുനര്‍ജനിക്കുമെന്നും സ്വാമി പറഞ്ഞു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ശ്രീ സഹജനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടില്‍ 66 പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയത് വന്‍ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും ഇന്‍സ്റ്റിസ്റ്റ്യൂട്ട് കോര്‍ഡിനേറ്ററും ഹോസ്റ്റല്‍ അധികാരിയും അടക്കം നാലു പേര്‍ അറസ്റ്റിലായിരുന്നു. ഫെബ്രുവരി 11 ന് നടന്ന സംഭവത്തില്‍ വ്യാപക ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് വിചിത്ര പരാമര്‍ശവുമായി സ്വാമി രംഗത്തുവന്നത്.

''ആർത്തവമുള്ള സ്ത്രീകൾ പാകം ചെയ്ത ഭക്ഷണം കഴിച്ചാൽ പുരുഷന്മാർ അവരുടെ അടുത്ത ജന്മത്തിൽ കാളകളായി ജനിക്കുമെന്ന് ഉറപ്പാണ്. നിങ്ങൾക്ക് എന്റെ കാഴ്ചപ്പാടുകൾ ഇഷ്ടപ്പെടുന്നില്ലെങ്കിലും എനിക്ക് പ്രശ്‌നമില്ല. പക്ഷേ ഇതെല്ലാം നമ്മുടെ വേദഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടവയാണ്. ആർത്തവമുള്ള ഒരു സ്ത്രീ തന്റെ ഭർത്താവിന് ഭക്ഷണം പാകം ചെയ്താൽ, അടുത്ത ജീവിതത്തിൽ അവൾ തീർച്ചയായും ഒരു പട്ടിയായി ജനിക്കും,” പ്രസംഗത്തിനിടെ സ്വാമി പറഞ്ഞു.

ആർത്തവമുള്ള സ്ത്രീകൾ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കരുതെന്നും സ്വാമി പുരുഷന്മാർക്ക് മുന്നറിയിപ്പ് നൽകി. ഭക്ഷണമുണ്ടാക്കാന്‍ പുരുഷന്മാര്‍ പഠിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. “ആർത്തവ കാലഘട്ടം‘ തപസ്യ ’ പോലെയാണെന്ന് സ്ത്രീകൾ മനസിലാക്കുന്നില്ല. ഇത് നമ്മുടെ വേദങ്ങളിൽ എഴുതിയിട്ടുണ്ട്. അതെല്ലാം നിങ്ങളോട് പറയാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. പുരുഷന്മാർ പാചകം പഠിക്കണം. അത് നിങ്ങളെ സഹായിക്കും, ” സ്വാമി പറഞ്ഞു.