LiveTV

Live

National

സമരവേദി ശാഹീന്‍ ബാഗിൽ നിന്ന് മാറ്റില്ലെന്ന നിലപാടിലുറച്ച് പ്രതിഷേധക്കാർ

റോഡ് സ്തംഭനം ഒഴിവാക്കി സമരം മുന്നോട്ടുകൊണ്ടുപോകണമെന്ന നിർദേശമാണ് സമിതി മുന്നോട്ടുവെച്ചത്. പകുതി റോഡ് സ്തംഭിപ്പിച്ച് അവശ്യ സേവനങ്ങൾ തടസ്സപ്പെടുത്തുന്നത് പൊലീസാണെന്നായിരുന്നു സമരക്കാരുടെ മറുപടി

സമരവേദി ശാഹീന്‍ ബാഗിൽ നിന്ന് മാറ്റില്ലെന്ന നിലപാടിലുറച്ച് പ്രതിഷേധക്കാർ

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവേദി ശാഹീന്‍ബാഗിൽ നിന്ന് മാറ്റില്ലെന്ന നിലപാടിലുറച്ച് പ്രതിഷേധക്കാർ. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയെ സമരക്കാര്‍ ഇക്കാര്യം അറിയിച്ചു. വരും ദിവസങ്ങളിലും സമരക്കാരുമായി ചർച്ച തുടരുമെന്ന് മുതിര്‍ന്ന അഭിഭാഷകരായ സഞജയ് ഹെഗ്ഡെ, സാധന രാമചന്ദ്രന്‍ എന്നിവർപറഞ്ഞു.

സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി ശാഹീൻ ബാഗ് സമരക്കാരുമായി ആദ്യഘട്ട ചർച്ച പൂർത്തിയാക്കി. രണ്ട് മണിയോടെ സമരപന്തലിലെത്തിയ മധ്യസ്ഥത സമിതിയംഗങ്ങൾ പ്രശ്നം രമ്യമായി പരിഹരിക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തുടർന്ന് നാല് മണി വരെ രണ്ട് മണിക്കൂർ നേരം പ്രതിഷേധക്കാരുമായി ചർച്ച നടത്തിയത്. റോഡ് സ്തംഭനം ഒഴിവാക്കി സമരം മുന്നോട്ടുകൊണ്ടുപോകണമെന്ന നിർദേശമാണ് സമിതി മുന്നോട്ടുവെച്ചത്. പകുതി റോഡ് സ്തംഭിപ്പിച്ച് അവശ്യ സേവനങ്ങൾ തടസ്സപ്പെടുത്തുന്നത് പൊലീസാണെന്നായിരുന്നു സമരക്കാരുടെ മറുപടി. സമരവേദി മാറ്റുകയില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. നിലവിൽ സമരം തുടരാനാണ് തീരുമാനമെന്ന് ചർച്ചക്ക് ശേഷം സമരക്കാർ അറിയിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധക്കാരുമായി ചർച്ച തുടരുമെന്ന് സമിതി വ്യക്തമാക്കി. ഒരാഴ്ച സമയമാണ് കോടതി മധ്യസ്ഥ സമിതിക്ക് അനുവദിച്ചിരിക്കുന്നത്.