LiveTV

Live

National

ബി.ജെ.പിക്ക് താല്‍പര്യമുള്ളവര്‍ തലപ്പത്ത്; വിജിലൻസ്‌ കമ്മിഷന്‍ നിയമനങ്ങളെ കേന്ദ്ര സർക്കാർ അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്

നിയമന കമ്മിറ്റിയിലെ അംഗം അപേക്ഷ അയച്ചവരിലുണ്ടായിരുന്നു. പ്രതി തന്നെ ജഡ്ജി ആകുന്ന കാഴ്ച്ചയാണ് കാണുന്നതെന്നും മനീഷ് തിവാരി കൂട്ടിച്ചേര്‍ത്തു

ബി.ജെ.പിക്ക് താല്‍പര്യമുള്ളവര്‍ തലപ്പത്ത്; വിജിലൻസ്‌ കമ്മിഷന്‍ നിയമനങ്ങളെ കേന്ദ്ര സർക്കാർ അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്

കേന്ദ്ര വിജിലൻസ് കമ്മീഷണറുടെയും വിജിലൻസ്‌ കമ്മിഷന്‍റെയും നിയമനങ്ങളെ കേന്ദ്ര സർക്കാർ അട്ടിമറിച്ചെന്ന് കോണ്ഗ്രസ്സ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് അട്ടിമറിക്ക് നേതൃത്വം നൽകിയത്. നിയമനങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

രാജ്യത്തെ സുപ്രധാന തസ്തികകളായ കേന്ദ്ര വിജിലൻസ് കമ്മീഷണറുടെയും വിജിലൻസ്‌ കമ്മിഷനറുടെയും നിയമനം കേന്ദ്ര സര്‍ക്കാര്‍ നടത്തിയത് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപണം. നിയമന കമ്മിറ്റി നിർദ്ദേശിച്ച അംഗങ്ങളിൽ നിന്നല്ല നിയമനം നടന്നത്. ബി.ജെ.പിക്ക് താല്പര്യമുള്ള ആളെ നിയമിക്കുകയാണ് ചെയ്തത്. അതിനാല്‍ നിയമന ഉത്തരവ് റദ്ദാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

വിജിലൻസ് കമ്മീഷർ നിയമനവും കേന്ദ്ര സർക്കാർ അട്ടിമറിച്ചു. നിയമന കമ്മിറ്റിയിലെ അംഗം അപേക്ഷ അയച്ചവരിലുണ്ടായിരുന്നു. പ്രതി തന്നെ ജഡ്ജി ആകുന്ന കാഴ്ച്ചയാണ് കാണുന്നതെന്നും മനീഷ് തിവാരി കൂട്ടിച്ചേര്‍ത്തു.