LiveTV

Live

National

പൗരത്വ നിയമത്തിനെതിരെ ചെന്നൈയില്‍ വന്‍ പ്രതിഷേധ റാലി

തുടർന്ന് നടത്തിയ പൊതുസമ്മേളനത്തിൽ ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖ നേതാക്കൾ സംസാരിച്ചു.

പൗരത്വ നിയമത്തിനെതിരെ ചെന്നൈയില്‍ വന്‍ പ്രതിഷേധ റാലി

പൗരത്വ നിയമത്തിനെതിരെ ചെന്നൈയില്‍ മുസ്‌ലിം സംഘടനകളുടെ വന്‍ പ്രക്ഷോഭം. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. വണ്ണാരപേട്ടിൽ രാപ്പകൽ സമരം തുടരുകയാണ്.

സെക്രട്ടറിയേറ്റ് ഉപരോധസമരം നടത്തരുതെന്ന് ഹൈക്കോടതി വിധിച്ചെങ്കിലും പ്രഖ്യാപിച്ച പ്രകാരം സമരം നടത്താനായിരുന്നു പ്രതിഷേധക്കാരുടെ തീരുമാനം. രാവിലെ പത്ത് മണിയ്ക്ക് വലാജ റോഡിലെ കലൈവാനർ 'അരംഗത്തു നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ചെപ്പോക്ക് സ്റ്റേഡിയത്തിന് സമീപം പൊലീസ് തടഞ്ഞു.

പൗരത്വ നിയമത്തിനെതിരെ ചെന്നൈയില്‍ വന്‍ പ്രതിഷേധ റാലി

തുടർന്ന് നടത്തിയ പൊതുസമ്മേളനത്തിൽ ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖ നേതാക്കൾ സംസാരിച്ചു. സ്വതന്ത്ര എം.എൽ.എ മാരായ തമീമുൻ അൻസാരി, കരുണാസ് തുടങ്ങിയവരും പ്രതിഷേധത്തിനെത്തി.

വെള്ളിയാഴ്ച വണ്ണാരപേട്ടിൽ തുടങ്ങിയ ശാഹീൻ ബാഗ് മോഡൽ സമരവും തുടരുകയാണ്. സെക്രട്ടറിയേറ്റ് ഉപരോധസമരത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും കലക്ടറേറ്റുകളിലേയ്ക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി.