LiveTV

Live

National

വനിതാ കോളേജിലെ ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പലടക്കം നാലു പേര്‍ അറസ്റ്റില്‍

കോടതിയിൽ ഹാജരാക്കിയ ഇവരെ 2 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

വനിതാ കോളേജിലെ ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പലടക്കം നാലു പേര്‍ അറസ്റ്റില്‍

ഗുജറാത്തിലെ വനിത കോളേജില്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. പ്രിൻസിപല്‍ റിത്ത റാണിൻഗയടക്കം നാല് പേരെയാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇവരെ 2 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഗുജറാത്ത് ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. അടിവസ്ത്രം അഴിച്ചാണ് കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ പരിശോധന നടത്തിയത്. കോളേജ് അധികൃതര്‍ തന്നെയാണ് പരിശോധന നടത്തിയത്.

ഹോസ്റ്റലില്‍ താമസിക്കുന്ന 68 പെണ്‍കുട്ടികളെയാണ് പ്രിന്‍സിപ്പലും സംഘവും പരിശോധന നടത്തിയത്. ആര്‍ത്തവ സമയത്ത് വിദ്യാര്‍ഥിനികള്‍ അടുക്കളയിലും ക്യാമ്പസിനോട് ചേര്‍ന്നുള്ള അമ്പലത്തിലും പ്രവേശിക്കരുതെന്നാണ് കോളജിലെ നിയമം. കുട്ടികള്‍ നിയമം ലംഘിക്കുന്നുവെന്ന ഹോസ്റ്റല്‍ വാര്‍ഡന്‍റെ പരാതിയെ തുടര്‍ന്ന് ക്ലാസ് മുറിയില്‍ നിന്നും പെണ്‍കുട്ടികളെ ഇറക്കി പരിശോധന നടത്തുകയായിരുന്നു.