LiveTV

Live

National

റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ; സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍

2015ലാണ് റെയില്‍ടെലിന്‍റെ സഹകരണത്തോടെ ഗൂഗിള്‍ ഫ്രീ വൈഫൈ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്

റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ; സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍

ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളിലെ സൌജന്യ വൈഫൈ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങിയതായി ഗൂഗിള്‍ അറിയിച്ചു‍. 2015ലാണ് റെയില്‍ടെലിന്‍റെ സഹകരണത്തോടെ ഗൂഗിള്‍ ഫ്രീ വൈഫൈ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്. എന്നാല്‍ അന്നുണ്ടായ സാഹചര്യമല്ല ഇപ്പോള്‍, ഇന്ന് ഇന്ത്യയില്‍ കൂടുതല്‍ ആളുകളും മൊബൈല്‍ ഡാറ്റ ആണ് ഉപയോഗിക്കുന്നതെന്നും ഗൂഗിള്‍ വ്യക്തമാക്കി. അഞ്ച് വര്‍ഷം മുമ്പാണ് ഗൂഗിള്‍ സൗജന്യ വൈഫൈ സേവനം ആരംഭിക്കുന്നത്. ‘പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വളരെ ലളിതവും വില കുറഞ്ഞതുമായിരിക്കുകയാണ്. ആഗോളതലത്തില്‍ കണക്ടിവിറ്റി മെച്ചപ്പെടുകയും ആളുകള്‍ക്ക് താങ്ങാവുന്ന വിധത്തിലേക്ക് ഇന്‍റര്‍നെറ്റ് സേവനം മാറിയിട്ടുമുണ്ട്. പ്രത്യേകിച്ച് ഇന്ത്യയില്‍, ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്നത്. ’ സ്റ്റേഷനുകളില്‍ സൌജന്യ വൈഫൈ നല്‍കുക വഴി തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും അവര്‍ അറിയിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൊബൈല്‍ ഡാറ്റാ നിരക്കില്‍ 95 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് ട്രായിയുടെ 2019-ലെ റിപ്പോര്‍ട്ടിലുണ്ട്. ഉപയോക്താക്കള്‍ മാസം ശരാശരി 10 ജിബി ഡാറ്റ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ റെയില്‍ടെല്‍ തുടര്‍ന്നും സൌജന്യ വൈഫൈ സേവനം രാജ്യത്ത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. റെയില്‍ടെല്‍ 5 വര്‍ഷം മുമ്പ് ഗൂഗിളിന്‍റെ ടെക്നോളജി പാര്‍ട്ണര്‍ഷിപ്പോടു കൂടിയാണ് ഈ പദ്ധതി ആരംഭിച്ചത്. 5600ഓളം റെയില്‍വേ സ്റ്റേഷനുകളിലാണ് നിലവില്‍ സൌജന്യ ഇന്‍റര്‍നെറ്റ് സേവനം ഉള്ളത്.