LiveTV

Live

National

അഹമ്മദാബാദ് ചേരി ഒഴിയാനുള്ള ഉത്തരവിന് ട്രംപിന്‍റെ സന്ദര്‍ശനവുമായി ബന്ധമില്ലെന്ന് വിശദീകരണം

ഫെബ്രുവരി 24ന്‌ ട്രംപ്‌ ജനങ്ങളെ സംബോധന ചെയ്യുന്ന നമസ്‌തേ ട്രംപ്‌ പരിപാടി നടക്കുന്ന സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന്‌ സമീപത്താണ്‌ ചേരിയുള്ളത്‌

അഹമ്മദാബാദ് ചേരി ഒഴിയാനുള്ള ഉത്തരവിന് ട്രംപിന്‍റെ സന്ദര്‍ശനവുമായി ബന്ധമില്ലെന്ന് വിശദീകരണം

ഗുജറാത്ത്‌ അഹമ്മദാബാദ്‌ സ്റ്റേഡിയത്തിന്‌ സമീപത്തുള്ള ചേരിപ്രദേശത്തെ നാല്‍പ്പത്തഞ്ചോളം കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന്‌ അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധമില്ലെന്ന്‌ ഔദ്യോഗിക വിശദീകരണം. പ്രസിഡന്റ്‌ ട്രംപിന്റെ സന്ദര്‍ശനത്തിന്‌ മുന്നോടിയായി ഫെബ്രുവരി 24ന്‌ മുമ്പ്‌ ചേരി ഒഴിയാനാണ്‌ പ്രദേശവാസികളോട്‌ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

അഹമ്മദാബാദ് ചേരി ഒഴിയാനുള്ള ഉത്തരവിന് ട്രംപിന്‍റെ സന്ദര്‍ശനവുമായി ബന്ധമില്ലെന്ന് വിശദീകരണം

അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കടന്നുപോകുന്ന അഹമ്മദാബാദ്‌ - ഗാന്ധിനഗര്‍ പാതയിലാണ്‌ ചേരി സ്ഥിതി ചെയ്യുന്നത്‌. ചേരിയിലേക്കുള്ള കാഴ്‌ച്ച മറക്കുന്നതിന്റെ ഭാഗമായി 400 മീറ്റര്‍ ഉയരത്തില്‍ മതില്‍ പണിയുന്നത്‌ നേരത്തെ ചര്‍ച്ചാ വിഷയമായിരുന്നു. അഹമ്മദാബാദ്‌ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സ്ഥലം കയ്യേറിയാണ്‌ ചേരിപ്രദേശം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ്‌ അധികൃതരുടെ വാദം.

അഹമ്മദാബാദ് ചേരി ഒഴിയാനുള്ള ഉത്തരവിന് ട്രംപിന്‍റെ സന്ദര്‍ശനവുമായി ബന്ധമില്ലെന്ന് വിശദീകരണം

ട്രംപിന്റെ സന്ദര്‍ശനവുമായി നിലവിലെ നടപടിക്ക്‌ ബന്ധമില്ലെന്ന്‌ കോര്‍പ്പറേഷന്‍ വിശദീകരിക്കുമ്പോഴും, തിടുക്കപ്പെട്ട്‌ സ്ഥലം ഒഴിപ്പിക്കുന്നതിനെ പ്രദേശവാസികള്‍ ചോദ്യം ചെയ്‌തതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇരുപതിനാലിന്‌ മുമ്പ്‌ പ്രദേശം ഒഴിയണം. ഇതില്‍ എന്തെങ്കിലും വിശദീകരണം നല്‍കാനുണ്ടെങ്കില്‍ ഫെബ്രുവരി 19ന്‌ മുമ്പ്‌ നല്‍കണമെന്നുമാണ്‌ കോര്‍പ്പറേഷന്റെ സര്‍ക്കുലറില്‍ പറയുന്നത്‌.

ഫെബ്രുവരി 24ന്‌ ട്രംപ്‌ ജനങ്ങളെ സംബോധന ചെയ്യുന്ന നമസ്‌തേ ട്രംപ്‌ പരിപാടി നടക്കുന്ന സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന്‌ സമീപത്താണ്‌ ചേരിയുള്ളത്‌. സന്ദര്‍ശനത്തോട്‌ അനുബന്ധിച്ച്‌ സ്റ്റേഡിയം പരിസരം നവീകരിക്കാന്‍ മാത്രം മുപ്പത്‌ കോടി രൂപ ചെലവഴിച്ചതായി നേരത്തെ റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.