LiveTV

Live

National

മാധ്യമങ്ങള്‍ക്കെതിരെ ‘റെഡ് സ്ട്രീറ്റ്’ പരാമര്‍ശവുമായി ഡി.എം.കെ എം.പി 

മുംബൈയിലെ ചുവന്ന തെരുവിനോട് മാധ്യമങ്ങളെ ഉപമിച്ച് ഡി.എം.കെ എം.പി ആര്‍.എസ് ഭാരതി

മാധ്യമങ്ങള്‍ക്കെതിരെ ‘റെഡ് സ്ട്രീറ്റ്’ പരാമര്‍ശവുമായി ഡി.എം.കെ എം.പി 

മുംബൈയിലെ ചുവന്ന തെരുവിനോട് മാധ്യമങ്ങളെ ഉപമിച്ച് ഡി.എം.കെ എം.പി ആര്‍.എസ് ഭാരതി. മാധ്യമങ്ങളും ചാനലുകളും മുംബൈയിലെ ചുവന്ന തെരുവകളെപ്പോലയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ആര്‍.എസ് ഭാരതിയുടെ പരാമര്‍ശം. പണത്തെക്കുറിച്ച് മാത്രമാണ് ഇത്തരക്കാരുടെ ചിന്തയെന്നും അതിനു വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഡി.എം.കെ എം.പിയുടെ പരാമര്‍ശം. ഡി.എം.കെയുടെ യുവജന വിഭാഗം സംഘടിപ്പിച്ച പരിപാടിയാലാണ് ആര്‍.എസ് ഭാരതിയുട വിവാദ പ്രസ്താവന. പ്രസ്താവനക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ആര്‍.എസ് ഭാരതി ഖേദം പ്രകടിപ്പിച്ചു. ഡി.എം.കെ പ്രസിഡന്‍റ് സ്റ്റാലിന്‍റെ കൂടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഭാരതിയുടെ ഖേദ പ്രകടനം.

ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രശാന്ത് കിഷോറുമായി ധാരണയൊപ്പിട്ടതിനെക്കുറിച്ചുള്ള പരാമര്‍ശത്തിനിടെയാണ് ഭാരതിയുടെ വിവാദ പ്രസ്താവന. നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിനുമായി പ്രശാന്ത് കിഷോർ പ്രവര്‍ത്തിച്ചപ്പോള്‍ പ്രശ്നമില്ലാതിരുന്നവരാണ് ഇപ്പോള്‍ വാര്‍ത്തയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.