LiveTV

Live

National

വണ്ണാരപേട്ടിലേയ്ക്ക് ആയിരങ്ങള്‍ പ്രതിഷേധം തുടരുന്നു; ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍

നിയമസഭയില്‍ വിഷയം ചര്‍ച്ച ചെയ്യാനോ പ്രമേയം പാസാക്കാനോ സാധിക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ച സാഹചര്യത്തില്‍, പോരാട്ടം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം

വണ്ണാരപേട്ടിലേയ്ക്ക് ആയിരങ്ങള്‍ പ്രതിഷേധം തുടരുന്നു; ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍

പൌരത്വ നിയമഭേദഗതിയ്ക്കെതിരെ ചെന്നൈ വണ്ണാരപേട്ടയില്‍ നടക്കുന്ന രാപ്പകല്‍ സമരം തുടരുന്നു. നിയമസഭയില്‍ വിഷയം ചര്‍ച്ച ചെയ്യാനോ പ്രമേയം പാസാക്കാനോ സാധിക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ച സാഹചര്യത്തില്‍, പോരാട്ടം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. സഭവിട്ടിറങ്ങിയ പ്രതിപക്ഷവും സമരക്കാര്‍ക്കൊപ്പമുണ്ട്.

ദിവസങ്ങള്‍ എത്രതന്നെ കഴിഞ്ഞാലും ഈ സമരം തീരില്ലെന്നാണ് ചെന്നൈ ശാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ പറയുന്നത്. ഓരോ ദിവസം കഴിയുന്തോറും തമിഴ്നാടിന്റെ വിവിധയിടങ്ങളില്‍ നിന്നായി, ജാതിമത ഭേദമന്യേ, നൂറുകണക്കിന് ആളുകള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തുന്നുമുണ്ട്. ഇതുതന്നെയാണ് സമരക്കാരുടെ ബലം വര്‍ധിപ്പിയ്ക്കുന്നതും. വണ്ണാരപ്പേട്ടയ്ക്കു പുറമെ, ചെന്നൈയിലെ മണ്ണടിയിലും രാപ്പകല്‍ സമരമുണ്ട്. കൂടാതെ, രാമനാഥപുരം, മധുരൈ, കോയന്പത്തൂര്‍, കടലൂര്‍, ചിദംബരം മേഖലകളിലും സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുള്ള പ്രതിഷേധങ്ങളും നടക്കുന്നു.

പൌരത്വ നിയമ ഭേദഗതിയ്ക്കെതിരെ തമിഴ്നാട് നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാല്‍, ഇതിനുള്ള സാധ്യത നിലവില്‍ ഇല്ല. ഇന്നലെ, വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ നിരാകരിച്ചു. കൂടാതെ, വണ്ണാരപ്പേട്ടയിലെ ലാത്തിച്ചാര്‍ജില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പൊലിസിനെ അക്രമിച്ചതിനാലാണ് ഇതെല്ലാമുണ്ടായതെന്നും മുഖ്യമന്ത്രി എടപ്പാടി പഴനിസാമി സഭയെ അറിയിച്ചു. ഇതോടെ, പ്രതിപക്ഷം സഭവിട്ടിറങ്ങി. ഇന്നും സഭയ്ക്കകത്തും പുറത്തും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.