LiveTV

Live

National

സി.എ.എ സമരം; യു.പി പൊലീസ് അതിക്രമത്തിന്റെ വിവരങ്ങള്‍ അലഹബാദ് ഹെെകോടതിക്ക് കെെമാറി

സി.എ.എ വിരുദ്ധ സമരത്തില്‍ പുറത്തുവന്ന ഏറ്റവും വലിയ പൊലീസ്‌ അടിച്ചമര്‍ത്തലാണ്‌ യു.പിയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

സി.എ.എ സമരം; യു.പി പൊലീസ് അതിക്രമത്തിന്റെ വിവരങ്ങള്‍  അലഹബാദ് ഹെെകോടതിക്ക് കെെമാറി

സി.എ.എ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ നടന്ന പൊലീസ്‌ നടപടിയില്‍ ഡിസംബര്‍ വരെ 22 പേര്‍ കൊല്ലപ്പെട്ടതായി ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. സമരങ്ങള്‍ക്കിടെ നടന്ന പൊലീസ്‌ അതിക്രമം സംബന്ധിച്ച ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ്‌ സര്‍ക്കാര്‍, അലഹബാദ്‌ ഹൈകോടതിക്ക് വിവരങ്ങള്‍ കൈമാറിയത്‌.

സി.എ.എ സമരം; യു.പി പൊലീസ് അതിക്രമത്തിന്റെ വിവരങ്ങള്‍  അലഹബാദ് ഹെെകോടതിക്ക് കെെമാറി

പ്രക്ഷോഭത്തിന്റെ ഭാഗമായി 883 പേരാണ്‌ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായത്‌. ഇതില്‍ 322 പേര്‍ ഇന്നും തടവിലാണ്‌. 561 പേര്‍ക്ക്‌ ജാമ്യം ലഭിച്ചു. 83 പേര്‍ക്ക്‌ പരിക്കേറ്റു. സംഭവത്തില്‍ 45 പൊലീസുകാര്‍ക്കും പരിക്കേറ്റു. പരിക്കു പറ്റിയവര്‍ക്ക്‌ വേണ്ട ചികിത്സ ലഭ്യമാക്കിയതായും ചീഫ്‌ ജസ്റ്റിസ്‌ ഗോവിന്ദ്‌ മാതൂര്‍, ജസ്‌റ്റിസ്‌ സിദ്ധാര്‍ഥ്‌ വര്‍മ്മ എന്നിവരുള്‍പ്പെട്ട ബെഞ്ചിനെ സര്‍ക്കാര്‍ അറിയിച്ചു.

പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന സമരങ്ങളുടെ ഭാഗമായുണ്ടായ പൊലീസ്‌ അതിക്രമത്തെ കുറിച്ച്‌ ജനുവരി 29നാണ്‌ അലഹബാദ്‌ ഹൈകോടതി സര്‍ക്കാറിനോട്‌ വിശദീകരണം തേടിയത്‌. മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനമെന്തെന്ന് ചോദിച്ച കോടതി, പരിക്കേറ്റവരുടെയും മരിച്ചവരുടെയും വിവരങ്ങളും ആവശ്യപ്പെട്ടു.

സി.എ.എ സമരം; യു.പി പൊലീസ് അതിക്രമത്തിന്റെ വിവരങ്ങള്‍  അലഹബാദ് ഹെെകോടതിക്ക് കെെമാറി

ജനങ്ങളുടെ മൗലികമായ അവകാശങ്ങള്‍ പോലും ലംഘിക്കുന്ന തരത്തിലായിരുന്നു പൊലീസിന്റെ പെരുമാറ്റമെന്ന്‌ ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിനു പുറമെ ഭവനഭേദനം, വസ്‌തുവകകള്‍ നശിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പിടിച്ചുകൊണ്ടു പോകല്‍ എന്നീ പരാതികളും പൊലീസിനെതിരെ ഹരജിക്കാര്‍ ഉന്നയിച്ചിട്ടുണ്ട്‌. സി.എ.എ വിരുദ്ധ സമരത്തില്‍ പുറത്തുവന്ന ഏറ്റവും വലിയ പൊലീസ്‌ അടിച്ചമര്‍ത്തലാണ്‌ യു.പിയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.