LiveTV

Live

National

ട്രെയിനില്‍ ഒരു സീറ്റ് ക്ഷേത്രം: വിവാദമായതോടെ വിശദീകരണവുമായി റെയില്‍വെ

തീപിടിക്കുന്ന വസ്തുക്കളോ കര്‍പ്പൂരമോ ട്രെയിനുകളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. പുതിയ ട്രെയിനില്‍ തീപ്പെട്ടിയുമായി ടിടിഇ തന്നെ നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ട്രെയിനില്‍ ഒരു സീറ്റ് ക്ഷേത്രം: വിവാദമായതോടെ വിശദീകരണവുമായി റെയില്‍വെ

വാരാണസി-ഇന്‍ഡോര്‍ കാശി മഹാകാല്‍ എക്സ്പ്രസില്‍ ഒരു സീറ്റ് ക്ഷേത്രമാക്കി മാറ്റിയ റെയില്‍വെ നടപടി വിവാദത്തില്‍. മൂന്ന് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസ് ഇന്നലെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. നടപടി വിവാദമായതിനെത്തുടര്‍ന്ന് കോച്ചില്‍ ക്ഷേത്രമില്ലെന്നും ദൃശ്യങ്ങളിലുള്ളത് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൂജ മാത്രമാണെന്ന വിശദീകരണവുമായി ഐആര്‍സിടിസി രംഗത്തെത്തി.

മൂന്ന് പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസ് ആയതിനാലാണ് ട്രെയിനിലെ ബി 5 കോച്ചിലെ 64ആം നന്പര്‍ സീറ്റ് പൂജക്കായി ഒരുക്കാന്‍ റെയില്‍വെ നീക്കം നടത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തതോടെ സംഗതി വിവാദമായി. എല്ലാ ദിവസവും ആരാധനക്കായി ഒരു സീറ്റ് റിസര്‍വ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ട്രെയിനില്‍ ഒരു സീറ്റ് ക്ഷേത്രം: വിവാദമായതോടെ വിശദീകരണവുമായി റെയില്‍വെ

തീപിടിക്കുന്ന വസ്തുക്കളോ കര്‍പ്പൂരമോ ട്രെയിനുകളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. പുതിയ ട്രെയിനില്‍ തീപ്പെട്ടിയുമായി ടിടിഇ തന്നെ നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇന്‍ഡോറിന് സമീപമുള്ള ഓംകാരേശ്വര്‍, ഉജ്ജയിനിലുള്ള മഹാകാലേശ്വര്‍, വാരാണസിയിലുള്ള കാശി വിശ്വനാഥ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് വാരാണസി-ഇന്‍ഡോര്‍ കാശി മഹാകാല്‍ എക്സ്പ്രസിന്റെ യാത്ര. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിന്‍ ഫെബ്രുവരി 20 മുതല്‍ സര്‍വീസ് ആരംഭിക്കും.

സംഗതി വിവാദമായതോടെ വാര്‍ത്തയില്‍ വിശദീകരണവുമായി ഐആര്‍സിടിസി രംഗത്തെത്തി. ക്ഷേത്രം സ്ഥിരമായി കോച്ചിലുണ്ടാകില്ലെന്നും, ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പൂജയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നതെന്നും ഐആര്‍സിടിസി വ്യക്തമാക്കി.