LiveTV

Live

National

അമിത്ഷായുടെ വീട്ടിലേക്ക് ശാഹീന്‍ബാഗ് സമരക്കാര്‍ നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ്

പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ കേന്ദ്രം വിന്യസിച്ചിട്ടുണ്ട്.

അമിത്ഷായുടെ വീട്ടിലേക്ക് ശാഹീന്‍ബാഗ് സമരക്കാര്‍ നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ്

ആഭ്യന്തരമന്ത്രി അമിത്ഷായുടെ വീട്ടിലേക്ക് ശാഹീന്‍ബാഗ് സമരക്കാര്‍ നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ കേന്ദ്രം വിന്യസിച്ചിട്ടുണ്ട്. അനുമതിയില്ലാത്തതിനാല്‍ മാര്‍ച്ച് നടത്തുന്നില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. അതേസമയം, ഷഹീൻ ബാഗിൽ സമരം നടത്തുന്നവരുമായി അമിത് ഷാ ഒരു കൂടിക്കാഴ്ച്ചയും നടത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മാത്രമല്ല അത്തരമൊരു കൂടിക്കാഴ്ച അമിത് ഷായുമായി ഉടൻ നടക്കില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

സി‌എ‌എ, എൻ‌ആർ‌സി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് ഉച്ചയ്ക്ക് അമിത് ഷായെ അദ്ദേഹത്തിന്റെ വസതിയിലോ ഓഫീസിലോ സന്ദർശിക്കുമെന്ന് ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ അവകാശപ്പെട്ടതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രസ്താവന.