LiveTV

Live

National

പക്ഷപാത മനോഭാവമില്ലാതെ ജോലി ചെയ്യുന്നതില്‍ പൊലീസുകാര്‍ അഭിനന്ദനമര്‍ഹിക്കുന്നു; അമിത്ഷാ

പൊലീസ് ആരുടെയും ശത്രുക്കളല്ലെന്നും അവര്‍ സമാധാനത്തിന്‍റെ കാവല്‍ക്കാരാണെന്നും, അതിനാല്‍ അവര്‍ എല്ലായ്പ്പോഴും ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും അമിത്ഷാ

പക്ഷപാത മനോഭാവമില്ലാതെ ജോലി ചെയ്യുന്നതില്‍ പൊലീസുകാര്‍ അഭിനന്ദനമര്‍ഹിക്കുന്നു; അമിത്ഷാ

നാടിന്‍റെ ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടി വിവേചനവും പക്ഷപാതവും കൂടാതെ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കണമെന്ന് അമിത്ഷാ. ജാതിയുടെയോ മതത്തിന്‍റെയോ അതിര്‍വരമ്പുകള്‍ നോക്കാതെ രാജ്യത്തിന്‍റെ സമാധാനവും സുരക്ഷയും നോക്കുന്നവരാണ് പൊലീസുകാര്‍. പൊലീസുകാര്‍ ആരുടെയും ശത്രുക്കളല്ല. അവര്‍ സമാധാനത്തിന്‍റെ കാവല്‍ക്കാരാണ്. അതു കൊണ്ട് അവര്‍ എല്ലായ്പ്പോഴും ബഹുമാനിക്കപ്പെടേണ്ടതുണ്ട്. ഡല്‍ഹി പൊലീസിന്‍റെ 73ആമത് റൈസിങ് ഡേ പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലായ്പ്പോഴും പൊലീസുകാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ജനങ്ങള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. നരേന്ദ്രമോദി പറഞ്ഞ വാക്കുകളെ ഉദ്ദരിച്ച് കൊണ്ട് അമിത് ഷാ പറഞ്ഞു. നഗരത്തിലെ കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ ഡല്‍ഹി പൊലീസ് നടത്തുന്ന പരിശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഡല്‍ഹി പൊലീസ് രാജ്യത്തിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച സേനകളില്‍ ഒന്നാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.