LiveTV

Live

National

മാർച്ച് 31-നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകും

ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് 2018 സെപതംബറിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

മാർച്ച് 31-നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകും

ന്യൂഡൽഹി: 2020 മാർച്ച് 31 നകം ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ സ്ഥിര അക്കൗണ്ട് നമ്പർ (പാൻ) പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ്. പാനും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലതവണ നീട്ടിയിരുന്നു. നിലവിലെ സമയപരിധി 2020 മാർച്ച് 31 ന് അവസാനിക്കും.

2020 ജനുവരി 27 വരെ 30.75 കോടി പാനുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ, 17.58 കോടി പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് കണക്ക്.

''ജൂലൈ 1, 2017 വരെ പാൻ എടുത്തവർ മാർച്ച് 31-നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധവുവാകും. ആക്ടിന് കീഴിലുള്ള ഫർണിഷിംഗ്, അറിയിപ്പ്, ഉദ്ധരണികൾ എന്നിവയ്ക്ക് പിന്നീട് പാൻ ഉപയോഗിക്കാൻ കഴിയില്ല.''
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് (സി.ബി.ഡി.ടി)

'സ്ഥിര അക്കൗണ്ട് നമ്പർ പ്രവർത്തനരഹിതമാകുന്ന രീതി' എന്ന നോട്ടിഫിക്കേഷനിലൂടെയാണ് സി.ബി.ഡി.ടി ആദായനികുതി നിയമങ്ങൾ ഭേദഗതി ചെയ്തത്.

ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് 2018 സെപതംബറിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡുകൾ അനുവദിക്കുന്നതിനും ബയോമെട്രിക് ഐ.ഡി നിർബന്ധമായി തുടരുമെന്നും കോടതി വ്യക്തമാക്കി.