LiveTV

Live

National

പീപ്പിള്‍സ് മൂവ്മെന്റ് പാര്‍ട്ടി നേതാവ് ഷാ ഫൈസല്‍ അറസ്റ്റില്‍

പീപ്പിള്‍സ് മൂവ്മെന്റ് പാര്‍ട്ടി നേതാവ് ഷാ ഫൈസല്‍ അറസ്റ്റില്‍

ജമ്മു കശ്മീരിലെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും പീപ്പിള്‍സ് മൂവ്മെന്റ് പാര്‍ട്ടി നേതാവുമായ ഷാ ഫൈസലിനെ പൊതു സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജമ്മുകശമീരില്‍ പൊതു സുരക്ഷ നിയമപ്രകാരം അറസ്റ്റിലാകുന്ന എട്ടാമത്തെ നേതാവാണ് ഷാ ഫൈസൽ.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 14 മുതല്‍ വീട്ടുതടങ്കലിലാണ് ഷാ ഫൈസല്‍. മുസ്‍ലിംകള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ജനുവരിയിലാണ് ഷാ ഫൈസല്‍ ഐ.എ.എസ് വിട്ടത്.