LiveTV

Live

National

പിന്നോട്ടില്ല; പൊലീസ് അതിക്രമത്തിനെതിരെ ചെന്നെെയില്‍ പ്രതിഷേധം തുടരുന്നു

പിന്നോട്ടില്ല; പൊലീസ് അതിക്രമത്തിനെതിരെ ചെന്നെെയില്‍ പ്രതിഷേധം തുടരുന്നു

ചെന്നൈ വണ്ണയാർപേട്ടിൽ പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധം തുടരുന്നു. വണ്ണയാർ പേട്ടിലും മണ്ണടിയിലും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ രാപ്പകൽ പ്രതിഷേധത്തിലാണ്. ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് വാഷർമാൻപേട്ട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.

ഇന്നലെ രാത്രി ഒൻപതു മണിയോടെ തുടങ്ങിയ രാപ്പകൽ സമരം ഇപ്പോഴും തുടരുകയാണ്. പൊലീസ് അതിക്രമം കാട്ടിയ വണ്ണയാർ പേട്ടിലും മണ്ണടിയിലുമാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്. വണ്ണയാർപേട്ടിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരത്തോളം പേരാണ് സമരരംഗത്തുള്ളത്. ആവശ്യങ്ങൾ അംഗീകരിയ്ക്കും വരെ സമരം നിർത്തിന്നില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

മുസ്‍ലിം സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം ഇപ്പോൾ പ്രതിപക്ഷം ഏറ്റെടുത്തു കഴിഞ്ഞു. വണ്ണയാർപേട്ടിലെ സമരവേദിയിൽ കോൺഗ്രസ്, സി.പി.എം, സി.പി.ഐ പാർട്ടികളുടെ നേതാക്കളെത്തി അഭിവാദ്യമർപ്പിച്ചു. വൈകീട്ട് കനിമൊഴി എം.പി, വിടുതലൈ സിരുത്തൈ അധ്യക്ഷൻ തിരുമാവലവൻ എന്നിവരും എത്തുമെന്നാണ് സൂചന.

അതിക്രമം നടത്തിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാഷർമൻ പേട്ട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധക്കാർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. വരും മണിക്കൂറുകളിൽ തമിഴ്നാടിൻ്റെ വിവിധയിടങ്ങളിലേക്ക് സമരം വ്യാപിപ്പിയ്ക്കാനുള്ള തീരുമാനവുമുണ്ട്.