LiveTV

Live

National

ടേക്ക്ഓഫ് സമയത്ത് റണ്‍വേയിലുണ്ടായിരുന്ന മനുഷ്യനെ രക്ഷിക്കുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം തകരാറിലായി

റണ്‍വേയില്‍ ഒരു മനുഷ്യനും ജീപ്പും കാണപ്പെടുന്നുവെന്ന് എയര്‍ ഇന്ത്യ എ-321ന്‍റെ കോക്ക്പിറ്റ് ക്രു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് പൈലറ്റിനോട് എമര്‍ജന്‍സി ടേക്ക് ഓഫിന് ഉത്തരവിടുകയായിരുന്നു

ടേക്ക്ഓഫ് സമയത്ത് റണ്‍വേയിലുണ്ടായിരുന്ന മനുഷ്യനെ രക്ഷിക്കുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം തകരാറിലായി

222 കിലോമീറ്റര്‍ വേഗതയില്‍ ടേക്ക് ഓഫ് ചെയ്തതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തകരാറിലായി. ടേക്ക് ഓഫ് സമയത്ത് റണ്‍വേയില്‍ ഒരു മനുഷ്യനെയും ജീപ്പിനെയും കണ്ടതിനെത്തുടര്‍ന്ന് അവരെ രക്ഷിക്കാനായാണ് പൈലറ്റ് വിമാനം അമിത വേഗത്തില്‍ ടേക്ക് ഓഫ് ചെയ്തത്. പൂനെ എയര്‍പോര്‍ട്ടിലാണ് സംഭവം. രാജ്യത്തെ പല വിമാന താവളങ്ങള്‍പോലെ ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ എയര്‍ഫീല്‍ഡ് കൂടിയാണ് പൂനെ വിമാനത്താവളം.

റണ്‍വേയില്‍ ഒരു മനുഷ്യനും ജീപ്പും കാണപ്പെടുന്നുവെന്ന് എയര്‍ ഇന്ത്യ എ-321ന്‍റെ കോക്ക്പിറ്റ് ക്രു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് പൈലറ്റിനോട് എമര്‍ജന്‍സി ടേക്ക് ഓഫിന് ഉത്തരവിടുകയായിരുന്നു. അമിതവേഗത്തില്‍ എമര്‍ജന്‍സി ടേക്ക് ഓഫ് ചെയ്ത സമയത്ത് വിമാനത്തിന്‍റെ വാലറ്റം റണ്‍വേയില്‍ മുട്ടി കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു.

ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന വിമാനം കൃത്യമായി ലാന്‍റ് ചെയ്തു. ആര്‍ക്കും അപായമില്ല. ടേക്കോഫ് സമയത്ത് റണ്‍വേയില്‍ എങ്ങനെ ആളുകളെത്തി എന്നതില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണവിധേയമായി കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ നീക്കം ചെയ്യാന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിനായി വിമാനം സര്‍വീസില്‍ നിന്ന് പിന്‍വലിച്ചു. അന്വേഷണ വിധേയമായി പൂനെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി സഹകരിക്കാനും എയര്‍ ഇന്ത്യയോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.