ഗുജറാത്തിലെ കോളജില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആര്‍ത്തവ പരിശോധന
ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം.

ഗുജറാത്തിലെ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ പരിശോധന. അടിവസ്ത്രം അഴിച്ചാണ് വിദ്യാര്‍ഥിനികളെ കോളജ് അധികൃതര്‍ പരിശോധിച്ചത്. ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം.
ഹോസ്റ്റലില്‍ താമസിക്കുന്ന 68 പെണ്‍കുട്ടികള്‍ക്കാണ് പ്രിന്‍സിപ്പലും സംഘവും പരിശോധന നടത്തിയത്. ആര്‍ത്തവ സമയത്ത് വിദ്യാര്‍ഥിനികള്‍ അടുക്കളയിലും ക്യാമ്പസിനോട് ചേര്‍ന്നുള്ള അമ്പലത്തിലും പ്രവേശിക്കരുതെന്നാണ് കോളജിലെ നിയമം. കുട്ടികള്‍ നിയമം ലംഘിക്കുന്നുവെന്ന ഹോസ്റ്റല്‍ വാര്‍ഡന്റെ പരാതിയെ തുടര്‍ന്നാണ് ക്ലാസ് മുറിയില്‍ നിന്നും പെണ്‍കുട്ടികളെ ഇറക്കി പരിശോധന നടത്തിയത്.
വാഷ് റൂമില്‍ കൊണ്ട് പോയാണ് അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. എന്നാല്‍ ഇത്തരമൊരു പരിശോധന നടന്നിട്ടില്ലെന്ന പ്രസ്താവനയില്‍ കോളജ് അധികൃതര്‍ നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ചെന്നും കുട്ടികള്‍ പറഞ്ഞു. ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി.