LiveTV

Live

National

ദേശസുരക്ഷ ഉറപ്പ് വരുത്താന്‍ കഴിവില്ലാതെ ദേശസ്നേഹം പറഞ്ഞ് രക്ഷപ്പെടരുത്: കേന്ദ്രത്തിനെതിരെ ശശി തരൂര്‍

ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എം.പി

ദേശസുരക്ഷ ഉറപ്പ് വരുത്താന്‍ കഴിവില്ലാതെ ദേശസ്നേഹം പറഞ്ഞ് രക്ഷപ്പെടരുത്: കേന്ദ്രത്തിനെതിരെ ശശി തരൂര്‍

പുല്‍വാമ ആക്രമണത്തിന്‍റെ വാര്‍ഷികത്തില്‍ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എം.പി. രാജ്യസുരക്ഷ ഉറപ്പ് വരുത്താനുള്ള കഴിവില്ലായ്മയ്ക്ക് ദേശസ്നേഹം ഒഴിവുകഴിവാക്കരുതെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

പുൽവാമ വാർഷികത്തിൽ രക്തസാക്ഷികളെയും അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്യുന്നു. അപായ സാധ്യതകളൊന്നും പരിഗണിക്കാതെ നമ്മുടെ രാജ്യസുരക്ഷയ്ക്കായി നിലകൊള്ളുന്ന ജവാന്മാര്‍ക്ക് നന്ദി. എന്നാല്‍ അന്ന് നടന്നതിനെ കുറിച്ച് ഗൌരവമേറിയ എന്തെങ്കിലും അന്വേഷണം ഇതുവരെ നടന്നിട്ടുണ്ടോയെന്ന് ശശി തരൂര്‍ ചോദിക്കുന്നു.

40 ജവാൻമാരെ നഷ്ടപ്പെടുത്തിയ തീരുമാനങ്ങൾക്ക് ഉത്തരവാദി ആരാണ്? എല്ലാ വിമർശനങ്ങൾക്കും എതിരായ ഒരു കവചമായി ബിജെപി പതാക ഉപയോഗിക്കുകയാണ്. എന്നാൽ ദേശസ്‌നേഹം ഒരു വിശ്വാസമാണ്. ഒഴിവുകഴിവല്ല. ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ നിന്ന് മാറിനില്‍ക്കാന്‍ സര്‍ക്കാരിനാകില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ബി.ജെ.പി ഭരണത്തിൻ കീഴിൽ ഭീകരാക്രമണങ്ങളും നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റവും കൂടി. നമ്മുടെ മിഗ് വിമാനം വെടിവെച്ചിട്ടു. പുൽവാമ ആക്രമണത്തില്‍ 40 ജവാൻമാര്‍ കൊല്ലപ്പെട്ടു. ദേശസുരക്ഷ ഉറപ്പ് വരുത്താനുള്ള കഴിവില്ലായ്മയ്ക്ക് ദേശസ്നേഹം ഒഴിവുകഴിവാക്കരുതെന്നും ശശി തരൂര്‍ പറഞ്ഞു.

'പുല്‍വാമ ആക്രമണത്തിന്റെ  ഗുണഭോക്താക്കളാര്?'  ചോദ്യമുന്നയിച്ച് രാഹുല്‍ ഗാന്ധി
Also Read

'പുല്‍വാമ ആക്രമണത്തിന്റെ ഗുണഭോക്താക്കളാര്?' ചോദ്യമുന്നയിച്ച് രാഹുല്‍ ഗാന്ധി

പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയും വിമര്‍ശനവുമായി രംഗത്തെത്തി. ആര്‍ക്കാണ് ഈ ആക്രമണം കൊണ്ട് ഗുണം ലഭിച്ചത്? ഈ അക്രമത്തിന്റെ അന്വേഷണം എന്തായി? അതിന്റെ റിപ്പോര്‍ട്ട് എവിടെ? എന്ന് രാഹുല്‍ ചോദിച്ചു.