LiveTV

Live

National

'പുല്‍വാമ ആക്രമണത്തിന്റെ ഗുണഭോക്താക്കളാര്?' ചോദ്യമുന്നയിച്ച് രാഹുല്‍ ഗാന്ധി

ആരാണ് സുരക്ഷാ വീഴ്ച്ചക്ക് ഉത്തരവാദിയെന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിക്കുന്നു

'പുല്‍വാമ ആക്രമണത്തിന്റെ  ഗുണഭോക്താക്കളാര്?'  ചോദ്യമുന്നയിച്ച് രാഹുല്‍ ഗാന്ധി

പുല്‍വാമ ആക്രമത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും ചര്‍ച്ചകള്‍ ശക്തമാവുകയാണ്. മൂന്ന് ചോദ്യങ്ങളുന്നയിച്ച് രാഹുല്‍ ഗാന്ധിയാണ് രംഗത്ത് വന്നിരിക്കുന്നത്.

ആര്‍ക്കാണ് ഈ ആക്രമണം കൊണ്ട് ഗുണം ലഭിച്ചത്? ഈ ആക്രമത്തിന്റെ അന്വേഷണം എന്തായി? അതിന്റെ റിപ്പോര്‍ട്ട് എവിടെ? ഈ ആക്രമത്തില്‍ സുരക്ഷാ വിഴ്ച്ച സംഭവിച്ചിട്ടുണ്ട്, ആരാണ് സുരക്ഷാ വീഴ്ച്ചക്ക് ഉത്തരവാദിയെന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിക്കുന്നു.

ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിട്ടും ഇത്രയും ജവാന്മാരുമായി എന്തുകൊണ്ട് യാത്രചെയ്തു തുടങ്ങിയ ആരോപണങ്ങള്‍ അന്ന് തന്നെ ഉയര്‍ന്നിരുന്നു.

എന്നാല്‍ രാഹുലിനെതിരെ ബി.ജെ.പിയും രംഗത്ത് വന്നിരിക്കുന്നു. ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണ് രാഹുലിനെതിരെ ട്വീറ്റ് ചെയ്തിരിക്കുന്നത്. വളരെ മോശമായ ട്വീറ്റാണ് രാഹുലിന്റേത്. ഇത്തരം തരംതാഴ്ന്ന രാഷ്ട്രീയം കളിക്കരുത്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തിന് ശേഷം ഗുണം നേടിയത് ആരാണ് എന്നും അദ്ദേഹം ചോദിച്ചു. എന്തായാലും വാര്‍ഷിക ദിനത്തില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമാവുകയാണ്‌.