LiveTV

Live

National

ശാഹീൻ ബാഗ് മോഡൽ സമരത്തിന് നേരെ ചെന്നൈ വണ്ണാർപേട്ടിൽ പൊലീസ് അതിക്രമം

ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ പ്രതിഷേധം വ്യാപികക്കുയാണ്.

 ശാഹീൻ ബാഗ് മോഡൽ സമരത്തിന്  നേരെ ചെന്നൈ വണ്ണാർപേട്ടിൽ പൊലീസ് അതിക്രമം

ചെന്നൈ വണ്ണാർപേട്ടിൽ ശാഹീൻ ബാഗ് മോഡൽ സമരത്തിൽ പൊലീസ് അതിക്രമം. പൌരത്വ ഭേദഗതിക്കെതിരായുള്ള സമരത്തിന് നേരെ പൊലീസ് നരനായാട്ട് നടത്തുകയായിരുന്നു. സമരക്കാര്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരു പ്രകോപനവും കൂടാതെയാണ് പൊലീസ് ലാത്തി വീശിയതെന്ന് കണ്ടു സമരക്കാര്‍ പറഞ്ഞു. സമാധാനപരമായി നടന്ന സമരത്തിന് നേരെ പൊലീസ് പൊലീസ് അക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ട് പേര്‍ മരിച്ചുവെന്ന് സൂചനകളുണ്ടെങ്കിലും ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല. മണ്ണാര്‍ക്കാട് നടന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി 40ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്നാട്ടിൽ ഇതിനോടകം തന്നെ പ്രതിഷേധം വ്യാപകമായിക്കഴിഞ്ഞു. സേലം, കോയമ്പത്തൂർ, തൂത്തുക്കുടി, ചെങ്കൽപേട്ട്, രാമനാഥപുരം, കരൂർ, ചെന്നൈയിൽ ഗിണ്ടി, മണ്ണടി, പുതുപ്പേട്ട്, മൗണ്ട് റോഡ് എന്നിവിടങ്ങളിൽ പ്രതിഷേധം