LiveTV

Live

National

ഡോ.കഫീല്‍ഖാന് മേല്‍ ദേശസുരക്ഷാ നിയമം ചുമത്തി

ജാമ്യം ലഭിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഡോ.കഫീൽ ഖാനെ പൊലീസ് വിട്ടയച്ചിരുന്നില്ല

ഡോ.കഫീല്‍ഖാന് മേല്‍ ദേശസുരക്ഷാ നിയമം ചുമത്തി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഡോ. കഫീല്‍ ഖാനെതിരെ യു.പി സര്‍ക്കാറിന്‍റെ പകപോക്കല്‍. പൗരത്വ പ്രതിഷേധത്തിന്‍റെ പേരില്‍ കഫീല്‍ ഖാന് മേല്‍ ദേശസുരക്ഷാ നിയമം ചുമത്തി. മൂന്ന് ദിവസം മുമ്പ് അലിഗഡ് കോടതി ജാമ്യം നല്‍കിയ കഫീല്‍ ഖാനെ പുറത്തുവിടാതെയാണ് യുപി പൊലീസ് ദേശസുരക്ഷാ നിയമം ചുമത്തിയത്. ജാമ്യം നേടിയ ശേഷം എന്‍.എസ്.എ ചുമത്താന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കെയാണ് യുപി പൊലീസിന്‍റെ നടപടി.

കഴിഞ്ഞ മാസം 29നാണ് മുംബൈയില്‍ വെച്ച് ഡോ. കഫീല്‍ ഖാനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്‍റെ പേരിലായിരുന്നു നടപടി. മഥുര ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ച ഡോ. കഫീല്‍ ഖാന് കഴിഞ്ഞ തിങ്കളാഴ്ച അലിഗഡ് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും വിട്ടയച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം ഇന്നലെ വീണ്ടും കോടതിയെ സമീപിച്ചിരുന്നു.

കഫീല്‍ ഖാനെ എത്രയും വേഗം വിട്ടയക്കണമെന്ന് ഇന്നലെ വൈകീട്ട് കോടതി വീണ്ടും ഉത്തരവിട്ടെങ്കിലും വിട്ടയച്ചില്ല. അതിനിടെയാണ് ഇന്ന് കഫീല്‍ ഖാനെതിരെ വീണ്ടും യുപി സര്‍ക്കാറിന്‍റെ പകപോക്കല്‍. ഇന്ന് രാവിലെ കഫീല്‍ ഖാന് മേല്‍ ദേശസുരക്ഷാ നിയമം ചുമത്തി വീണ്ടും കേസെടുത്തു. പുറത്തുവിട്ടാല്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നാണ് വിശദീകരണം. ജയിലധികൃതരാണ് ഇക്കാര്യം ഇന്ന് സ്ഥിരീകരിച്ചത്.

അലിഗഡ് ജില്ലാ മജിസ്ട്രേറ്റ് ഇന്ന് രാവിലെയാണ് ഇക്കാര്യം അറിയിച്ചതെന്നാണ് ജയിലധികൃതര്‍ വ്യക്തമാക്കിയത്. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും യുപി സര്‍ക്കാര്‍ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കഫീല്‍ ഖാന്‍റെ കുടുംബം വ്യക്തമാക്കി.

ഡോ. കഫീൽ ഖാന്​ ജാമ്യം
Also Read

ഡോ. കഫീൽ ഖാന്​ ജാമ്യം