LiveTV

Live

National

ഉമർ അബ്ദുല്ലയുടെ മോചനം തേടി സഹോദരിയുടെ ഹരജി: കശ്മീര്‍ ഭരണകൂടത്തിന് നോട്ടീസ്

ഉമർ അബ്ദുല്ലയെ പൊതുസുരക്ഷാ നിയമ പ്രകാരം വീട്ടുതടങ്കലിലാക്കിയത് ചോദ്യം ചെയ്ത് ഹരജി

ഉമർ അബ്ദുല്ലയുടെ മോചനം തേടി സഹോദരിയുടെ ഹരജി: കശ്മീര്‍ ഭരണകൂടത്തിന് നോട്ടീസ്

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയെ പൊതുസുരക്ഷാ നിയമ പ്രകാരം വീട്ടുതടങ്കലിലാക്കിയത് ചോദ്യം ചെയ്ത് നൽകിയ ഹരജിയില്‍ കശ്മീര്‍ ഭരണകൂടത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ‌ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹരജി മാര്‍ച്ച് രണ്ടിന് വീണ്ടും പരിഗണിക്കും.

ഉമർ അബ്‌ദുല്ലയുടെ സഹോദരി സാറ അബ്‍ദുല്ലയാണ് ഹരജി നൽകിയത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ തുടർന്ന് ആഗസ്റ്റ് 5 മുതലാണ് ഉമർ അബ്‍ദുല്ല ഉൾപ്പെടെയുള്ളവരെ വീട്ടുതടങ്കലിലാക്കിയത്. സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും കേസ് നീട്ടരുതെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഈ ആവശ്യം നിരസിച്ചു.

എത്രയും പെട്ടെന്ന് മോചനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാറ അബ്ദുല്ല പൈലറ്റ് പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ട്. ഇന്ത്യയിലെ മറ്റ് ജനങ്ങൾക്കുള്ള എല്ലാം അവകാശങ്ങളും കശ്മീരിലെ ജനങ്ങൾക്കുമുണ്ട്. ആ ദിനത്തിനായി കാത്തിരിക്കുകയാണെന്നും സാറ പറഞ്ഞു.