LiveTV

Live

National

“ഇതൊരു ദീര്‍ഘമായ പോരാട്ടമാണ്, നിങ്ങള്‍ക്കൊപ്പം”: ജാമിഅ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അനുരാഗ് കശ്യപ്

പൊലീസ് അടക്കം എല്ലാം അവരുടെ കയ്യിലാണ്. തെരഞ്ഞെടുപ്പ് ജയിക്കണം എന്ന് മാത്രമാണ് അവരുടെ ചിന്ത- അനുരാഗ് കശ്യപ് 

“ഇതൊരു ദീര്‍ഘമായ പോരാട്ടമാണ്, നിങ്ങള്‍ക്കൊപ്പം”: ജാമിഅ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അനുരാഗ് കശ്യപ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ജാമിഅ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. ഇവിടെ നിന്നുള്ള പ്രതിഷേധം രാജ്യവ്യാപകമായി. ഇതൊരു ദീർഘമായ പോരാട്ടമാണ്. മറുപടി ലഭിക്കും വരെ ഒരുമിച്ച് പോരാടണമെന്ന് അനുരാഗ് കശ്യപ് പറഞ്ഞു.

ഇവിടെ വരുന്നത് ആദ്യമായാണ്. വരാൻ സാധിച്ചതില്‍ സന്തോഷം. മൂന്ന് മാസം മുമ്പ് നമ്മൾ മരിച്ചു എന്നാണ് തോന്നിയത്. ഇവിടെ എത്തിയപ്പോൾ ജീവൻ വെച്ചു. നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ ധൈര്യമാണ്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അവർ പറയുന്നതും ചെയ്യുന്നതും രണ്ടാണ്. എത്ര മറഞ്ഞിരുന്നാലും ഒരു ദിവസം മറുപടി നൽകേണ്ടിവരുമെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.

പൊലീസ് അടക്കം എല്ലാം അവരുടെ കയ്യിലാണ്. തെരഞ്ഞെടുപ്പ് ജയിക്കണം എന്ന് മാത്രമാണ് അവരുടെ ചിന്ത. ആളുകളെ എണ്ണാനേ സർക്കാറിനറിയൂ. ഇതൊന്നും കോടതി കാണുന്നില്ലേ? ജാമിഅയിൽ അക്രമം നടത്തിയവരെ ഉടൻ ശിക്ഷിക്കണം. ഗാർഗി കോളജ് ലൈംഗികാതിക്രമ കേസിലെ പ്രതികൾക്ക് ജാമ്യം കിട്ടിയപ്പോള്‍ കഫീൻ ഖാനെ ജാമ്യം ലഭിച്ചിട്ടും വിടുന്നില്ല. പ്രകോപനങ്ങൾ എന്തൊക്കെ ഉണ്ടായാലും പോരാട്ടം തുടരുകയെന്നും അനുരാഗ് കശ്യപ് പറഞ്ഞു.