LiveTV

Live

National

പ്ര​ധാ​ന​മ​ന്ത്രിയെ പരിഹസിച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ്; രാ​ജ്യ​സ​ഭ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ ത​രം​താ​ഴ്ത്തി

അ​ഞ്ചു വ​ര്‍​ഷ​ത്തി​ന് ശേ​ഷം മു​ന്‍ ത​സ്തി​ക​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഇ​ക്കാ​ല​യ​ള​വി​ലെ ആ​നൂ​കൂ​ല്യ​ങ്ങ​ള്‍ വെ​ട്ടി​ച്ചു​രു​ക്കുമെന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്

പ്ര​ധാ​ന​മ​ന്ത്രിയെ പരിഹസിച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ്; രാ​ജ്യ​സ​ഭ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ ത​രം​താ​ഴ്ത്തി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കളിയാക്കി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റി​ട്ടു എന്നാരോപിച്ച് രാ​ജ്യ​സ​ഭ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ ത​രം​താ​ഴ്ത്തി. പാ​ര്‍​ല​മെന്‍റ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഉ​റൂ​ജു​ള്‍ ഹ​സ​നെ​യാ​ണ് അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്ക് ലോ ​ഗ്രേ​ഡ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റാ​യി ത​രം താ​ഴ്ത്തി​യ​ത്. അ​ഞ്ചു വ​ര്‍​ഷ​ത്തി​ന് ശേ​ഷം ഉ​റൂജു​ളി​ന് മു​ന്‍ ത​സ്തി​ക​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഇ​ക്കാ​ല​യ​ള​വി​ലെ ആ​നൂ​കൂ​ല്യ​ങ്ങ​ള്‍ വെ​ട്ടി​ച്ചു​രു​ക്കുമെന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​ഭ്യ​ന്ത​ര സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ന്‍ എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ ത​രം​താ​ഴ്ത്തി​ക്കൊ​ണ്ടു​ള്ള തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. രാ​ഷ്ട്രീ​യ നി​ഷ്പ​ക്ഷ​ത പാ​ലി​ക്കാ​തെ പ​ല ത​വ​ണ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റു​ക​ളി​ട്ടു എ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കേ​ന്ദ്ര സി​വി​ല്‍ സ​ര്‍​വീ​സ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യെ​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രെ​യും മു​ഖ്യ​മ​ന്ത്രി​മാ​രെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തും വി​ധ​വും പ​രി​ഹ​സി​ക്കും വി​ധ​വും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റു​ക​ളി​ട്ടു എ​ന്ന​താ​ണ് ഉ​റു​ജു​ള്‍ ഹ​സ​നെ​തി​രേ​യു​ള്ള ആ​രോ​പ​ണം. സോ​ഷ്യ​ല്‍ മീ​ഡി​യ പ്ര​തി​ക​ര​ണ​ത്തിന്‍റെ പേ​രി​ല്‍ പാ​ര്‍​ല​മെന്‍റ് ഉ​ദ്യോ​ഗ​സ്ഥ​നു നേ​ര്‍​ക്ക് ന​ട​പ​ടി ഉ​ണ്ടാ​കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.