LiveTV

Live

National

പാചകവാതക വില വര്‍ധനവിനെതിരെ സമരം ചെയ്യുന്ന ബി.ജെ.പി നേതാക്കള്‍; സ്മൃതി ഇറാനിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

പാചകവാതക വില 144 രൂപ ഉയർത്തി മോദി സർക്കാർ സാധാരണക്കാരുടെ ബജറ്റ് അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

പാചകവാതക വില വര്‍ധനവിനെതിരെ സമരം ചെയ്യുന്ന ബി.ജെ.പി നേതാക്കള്‍; സ്മൃതി ഇറാനിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

പാചകവാതക വിലവർധനവിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യു.‌പി‌.എ സര്‍ക്കാരിന്റെ കാലത്ത് പാചകവാതക വില വര്‍ധനവിനെതിരെ ബി.ജെ.പി നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പരിഹാസം.

അക്കാലത്ത് ആഗോള വിപണിയില്‍ നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് പാചകവാതക വിലയില്‍ 144.5 രൂപ വര്‍ധപ്പിച്ചിരുന്നു. പാചകവാതകത്തിന്റെ വില വര്‍ധനവിനെതിരെ ജ്യോതിശാസ്ത്രത്തെ വെല്ലുന്ന തരത്തില്‍ പ്രതിഷേധിക്കുന്ന ഈ ബി.ജെ.പി അംഗങ്ങളോട് താൻ യോജിക്കുന്നുവെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിക്കുന്ന സ്മൃതി ഇറാനി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ ചിത്രവും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിൽ ‘#RollBackHike’ എന്ന ഹാഷ്‌ടാഗുമുണ്ട്. പാചകവാതക വില 144 രൂപ ഉയർത്തി മോദി സർക്കാർ സാധാരണക്കാരുടെ ബജറ്റ് അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.