LiveTV

Live

National

ജമ്മു കശ്മീരില്‍ പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യാപിച്ചു

ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയതിന് ശേഷം പ്രഖ്യാപിക്കുന്ന ആദ്യം തെരഞ്ഞെടുപ്പാണിത്

ജമ്മു കശ്മീരില്‍ പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യാപിച്ചു

ജമ്മു കശ്മീര്‍ പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യാപിച്ചു. മാർച്ച് അഞ്ച് മുതൽ 20 വരെ 8 ഘട്ടമായാണ് തെരഞ്ഞെടുപ്പ്നടക്കുക. ഒഴിഞ്ഞുകിടക്കുന്ന പതിമൂവായിരം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയതിന് ശേഷം പ്രഖ്യാപിക്കുന്ന ആദ്യം തെരഞ്ഞെടുപ്പാണിത്. 2018ല്‍ നടന്ന തെരഞ്ഞെടുപ്പ് പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും അടക്കമുള്ള പാര്‍ട്ടികള്‍ ബഹിഷ്കരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വോട്ടിംഗ് ശതമാനവും ഗണ്യമായി കുറഞ്ഞിരുന്നു.ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി അടക്കമുള്ള പ്രമുഖനേതാക്കല്‍ ഇപ്പോഴും വീട്ടു തടങ്കലിലാണ്.