LiveTV

Live

National

നിരോധനാജ്ഞ നിയമവിരുദ്ധം, പ്രതിഷേധങ്ങൾക്ക് അനുമതി നിഷേധിക്കരുത്; കർണാടക ഹൈക്കോടതി

പൗരത്വ നിയമ ഭേദഗതികക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ്, ബംഗളൂരു നഗരത്തിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്

നിരോധനാജ്ഞ നിയമവിരുദ്ധം, പ്രതിഷേധങ്ങൾക്ക് അനുമതി നിഷേധിക്കരുത്; കർണാടക ഹൈക്കോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ തടയാൻ നിരോധനാജ്ഞ പ്രഖ്യാപിച്ച സർക്കാർ നടപടി നിയമവിരുദ്ധമെന്ന് കർണാടക ഹൈക്കോടതി. അനുമതി നൽകിയ ശേഷം പ്രതിഷേധങ്ങൾ വിലക്കരുതെന്നും കോടതി ഉത്തരവിട്ടു. ബംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടിയ്‌ക്കെതിരെ കോൺഗ്രസ് നൽകിയ ഹർജിയിലാണ് വിധി.

പൗരത്വ നിയമ ഭേദഗതികക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ്, ബംഗളൂരു നഗരത്തിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ടൗൺ ഹാളിന് മുൻപിൽ പ്രതിഷേധിച്ച എഴുത്തുകാരൻ രാമചന്ദ്രഗുഹ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പ്രതിഷേധത്തിന് അനുമതി നൽകുകയും പിന്നീട് നിരോധനാജ്ഞയുടെ പേരിൽ ഇത് നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.

അനുമതി നൽകിയ ശേഷം പ്രതിഷേധങ്ങൾ വിലക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. എല്ലാ പ്രതിഷേധങ്ങളും സംഘർഷത്തിലെത്തുമെന്ന മുൻവിധി സർക്കാറിന് പാടില്ലെന്നും കോടതി പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ കർണാടകയിലെ വിവിധ ജില്ലകളിൽ പൊലീസ് ദിവസങ്ങളോളം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.