LiveTV

Live

National

ആം ആദ്മിയിലേക്ക് അണികളുടെ വന്‍ ഒഴുക്ക്; 24 മണിക്കൂറിനിടെ പത്തു ലക്ഷം പേര്‍ ആപ്പിലെത്തിയെന്ന്

ഞങ്ങള്‍ വൻ വിജയം 24 മണിക്കൂറിനുള്ളിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ ആം ആദ്മി പാർട്ടിയിൽ ചേർന്നിട്ടുണ്ടെന്ന് ട്വീറ്റിലൂടെ ആം ആദ്മി പാർട്ടി വ്യക്തമാക്കി.   

ആം ആദ്മിയിലേക്ക് അണികളുടെ വന്‍ ഒഴുക്ക്; 24 മണിക്കൂറിനിടെ പത്തു ലക്ഷം പേര്‍ ആപ്പിലെത്തിയെന്ന്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എ.എ.പി) സുവര്‍ണ വിജയം നേടിയതിന് പിന്നാലെ പാര്‍ട്ടിയിലേക്ക് അണികളുടെ വന്‍ ഒഴുക്കുണ്ടായതായി റിപ്പോര്‍ട്ട്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി 62 സീറ്റുകൾ നേടിയാണ് മൂന്നാം തവണ അധികാരം നേടിയത്. ഈ വിഖ്യാത വിജയത്തിന് ശേഷം ഒരു ദിവസത്തിനിടെ 10 ലക്ഷത്തിലധികം പേർ ആം ആദ്മി പാർട്ടിയിൽ പുതുതായി ചേർന്നതായി എ.എ.പി അറിയിച്ചു. ''ഞങ്ങള്‍ വൻ വിജയത്തിന്റെ പശ്ചാത്തലത്തില്‍2 4 മണിക്കൂറിനുള്ളിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ ആം ആദ്മി പാർട്ടിയിൽ പുതുതായി ചേർന്നിട്ടുണ്ടെന്ന് ട്വീറ്റിലൂടെ ആം ആദ്മി പാർട്ടി വ്യക്തമാക്കി.

ആം ആദ്മി പാർട്ടി രാഷ്ട്ര നിർമാൻ എന്ന പേരില്‍ ആരംഭിച്ചിരുന്നു. രാജ്യ വികസത്തിനായി പാര്‍ട്ടിയില്‍ അണി ചേരാന്‍ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തുള്ള പ്രചാരണത്തിന് വമ്പന്‍ പ്രതികരണം ലഭിക്കുന്നത്. 2012 ൽ അരവിന്ദ് കെജ്‌രിവാൾ സ്ഥാപിച്ച ആം ആദ്മി പാർട്ടി 2015 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഡല്‍ഹി നിയമസഭാ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളയുകയായിരുന്നു. ഇത്തവണയും കോണ്‍ഗ്രസിന് ചിത്രത്തിലിടം നേടാനായില്ല. മാത്രമല്ല കോണ്‍ഗ്രസിന്റെ ബഹുഭൂരിപക്ഷം സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവെച്ച കാശ് പോലും നഷ്ടമായി. കോൺഗ്രസിന്റെ ഷീലാ ദീക്ഷിത് സർക്കാരിനെതിരെ ഭരണ വിരുദ്ധ തരംഗം ഉയർത്തിക്കൊണ്ടാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. അതിന് ശേഷം കോണ്‍ഗ്രസിന് പച്ച തൊടാനായിട്ടില്ല. ഡല്‍ഹി നിയമസഭയിൽ കോൺഗ്രസിന് ഒരു പ്രതിനിധി പോലുമില്ലാതായി.

കഴിഞ്ഞദിവസം നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും അരവിന്ദ് കെജ്‌രിവാൾ ആം ആദ്മി പാർട്ടിയെ വീണ്ടും ഗംഭീര വിജയത്തിലേക്ക് നയിച്ചു. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാർട്ടിക്ക് (ബി.ജെ.പി) കനത്ത പ്രഹരമേല്‍പ്പിച്ചായിരുന്നു എ.എ.പിയുടെ വിജയം.