LiveTV

Live

National

ഒമർ അബ്‌ദുല്ലയെ തടങ്കലിൽ വെച്ചതിനെതിരായ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

ഒമര്‍ അബ്ദുല്ലയുടെ സഹോദരിയായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്

ഒമർ അബ്‌ദുല്ലയെ തടങ്കലിൽ വെച്ചതിനെതിരായ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ലയെ പി.എസ്.എ പ്രകാരം തടങ്കലിൽ വെച്ചതിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. സുപ്രീംകോടതി ജഡ്ജി മോഹൻ എം ശാന്തഗൗഡറാണ് പിന്മാറിയത്.

ഒമർ അബ്‌ദുല്ലയെ തടങ്കലിൽ വെച്ചതിനെതിരായ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

ഒമര്‍ അബ്ദുല്ലയുടെ സഹോദരിയായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. അദ്ദേഹത്തെ തടങ്കലടച്ചിരിക്കുന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും രാഷ്ടീയ എതിരാളികളുടെ വായമൂടികെട്ടുന്നതുമാണെന്ന് ഹരജിയില്‍ ഉന്നയിക്കുന്നു. ഇന്ന് ആ ഹരജി പരിഗണിക്കാനിരിക്കെയാണ് ജഡ്ജി കേസില്‍ നിന്നും പിന്മാറിയിരിക്കുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കുന്ന സാഹചര്യത്തില്‍ ഒരു കേസും ചേര്‍ക്കാതെയാണ് ഒമര്‍ അബ്ദുല്ലയെ തടങ്കലടച്ചത്. കഴിഞ്ഞ ആഴ്ച്ചയാണ് ഔദ്യോഗികമായി പി.എസ്.എ പ്രകാരം കസ്റ്റഡിയിലെടുത്തത്.