LiveTV

Live

National

നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ വീണ്ടും വിദേശ പ്രതിനിധികള്‍ കശ്മീരില്‍

ജർമനി, കാനഡ, ഫ്രാൻസ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് സംഘത്തിൽ ഉള്ളത്

നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ വീണ്ടും വിദേശ പ്രതിനിധികള്‍ കശ്മീരില്‍

വിദേശ പ്രതിനിധികൾ കശ്മീർ സന്ദർശനത്തിനായി ശ്രീനഗറിൽ എത്തി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം മൂന്നാമത്തെ വിദേശ സംഘമാണ് കശ്മീർ സന്ദർശിക്കുന്നത്. ജർമനി, കാനഡ, ഫ്രാൻസ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് സംഘത്തിൽ ഉള്ളത്.

ഇന്ത്യയിലെ ജനപ്രതിനിധികൾക്ക് കശ്മീർ സന്ദർശനം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ വിദേശ പ്രതിനിധികളെ കശ്മീരിൽ കൊണ്ടുപോകുന്നത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ആറ് മാസമായി നിയന്ത്രണങ്ങള്‍ തുടരുന്ന കശ്മീരില്‍ മിക്ക നേതാക്കളും വീട്ടുതടങ്കലിൽ കഴിയുകയാണ്.

മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഒമര്‍ അബ്ദുല്ലയുടെ തടങ്കലിനെതിരെ സഹോദരി സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറിയിരിക്കുന്നു. സുപ്രീംകോടതി ജഡ്ജി മോഹൻ എം ശാന്തഗൗഡറാണ് പിന്മാറിയത്.