LiveTV

Live

National

ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നു

ഇതുവരെയും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല

ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നു. തിങ്കളാഴ്ച രാത്രിയിലാണ് പെണ്‍കുട്ടിയുടെ പിതാവിനെ കൊന്നത്. ആറുമാസം മുമ്പാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. കേസിലെ പ്രതിയാണ് വെടിവെച്ചതെന്ന് ഫിറോസാബാദ് പൊലീസ് പറയുന്നു.‌ പിതാവിനെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല.

വെടിവെച്ചതിന് ശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഇതുവരെയും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഉടനെ പ്രതിയെ പിടികൂടാനാവുമെന്നും പൊലീസ് പറയുന്നു.

ബലാത്സംഗത്തിന് ഇരയായതിന് ശേഷം പെണ്‍കുട്ടിക്ക് സുരക്ഷ നല്‍കിയിരുന്നു. അത് കൃത്യമായി നിര്‍വഹിക്കാത്തതിന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.