LiveTV

Live

National

സി.എ.എക്കെതിരെ പ്രമേയം പാസാക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശമായി പുതുച്ചേരി

പൗരത്വ നിയമ ഭേദഗതി ചർച്ച ചെയ്യാനായി മാത്രം ചേർന്ന പ്രത്യേക നിയമസഭയിലാണ് പ്രമേയം അവതരിപ്പിച്ചത്. 

സി.എ.എക്കെതിരെ പ്രമേയം പാസാക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശമായി പുതുച്ചേരി

പൗരത്വ നിയമ ഭേദഗതി പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം, പുതുച്ചേരി നിയമസഭ പാസാക്കി. ചർച്ചയിൽ പങ്കെടുക്കാതെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയുടെ എതിർപ്പിനെ അവഗണിച്ചായിരുന്നു സഭ പ്രമേയം പാസാക്കിയത്.

പൗരത്വ നിയമ ഭേദഗതി ചർച്ച ചെയ്യാനായി മാത്രം ചേർന്ന പ്രത്യേക നിയമസഭയിലാണ് പ്രമേയം അവതരിപ്പിച്ചത്. ഈ സമയം തന്നെ പ്രതിപക്ഷത്തെ എൻ.ആർ കോൺഗ്രസ്, അണ്ണാ ഡി.എം.കെ, ബി.ജെ.പി എം.എൽ.എമാർ സഭ വിട്ടു. പ്ലക്കാർഡുകളുമായി നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. പിന്നീട് ചർച്ചയ്ക്കെടുത്ത പ്രമേയം ഭരണപക്ഷ എം.എൽ.എമാർ പാസാക്കി. പ്രമേയം സഭയിൽ അവതരിപ്പിക്കരുതെന്ന് കാണിച്ച്, സഭയിലെ മൂന്ന് നോമിനേറ്റഡ് ബി.ജെ.പി എം.എൽ.എമാർ ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിക്ക് പരാതി നൽകിയിരുന്നു. ഇത് പരിഗണിച്ച ഗവർണർ, എം.എൽ.എമാർക്ക് എതിർപ്പുള്ളതിനാൽ സഭയിൽ പ്രമേയം അവതരിപ്പിക്കരുതെന്ന് കാണിച്ച് മുഖ്യമന്ത്രി വി.നാരായണസ്വാമിയ്ക്ക് കത്തും നൽകി. ഇത് അവഗണിച്ചാണ് ഇന്ന് സഭയിൽ പ്രമേയം പാസാക്കിയത്. നേരത്തെ കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് നിയമസഭകള്‍ സി.എ.എക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.