LiveTV

Live

National

ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് തോല്‍വി; പി.സി ചാക്കോ രാജിവെച്ചു 

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പാര്‍ട്ടിയുടെ ഡല്‍ഹി ചുമതലയില്‍ നിന്നും രാജിവെച്ചു.

ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് തോല്‍വി; പി.സി ചാക്കോ രാജിവെച്ചു 

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പാര്‍ട്ടിയുടെ ഡല്‍ഹി ചുമതലയില്‍ നിന്നും രാജിവെച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പി.സി ചാക്കോ മീഡിയവണിനോട് പറഞ്ഞു. രാജിവെച്ച സാഹചര്യം കോണ്‍ഗ്രസ് അദ്ധ്യക്ഷയെ ധരിപ്പിച്ചുവെന്നും ചാക്കോ വ്യക്തമാക്കി.

കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. 2015ലും സമാന അവസ്ഥയായിരുന്നു. അതേസമയം ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013-ലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിക്കുന്നതെന്ന് രാജിവെക്കുന്നതിന് മുമ്പായി പി.സി.ചാക്കോ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ്തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിനകത്തും അഭിപ്രായ ഭിന്നത രൂക്ഷമായി. ഡല്‍ഹിയില്‍ വാചകമടിയും വീമ്പിളക്കലും പരാജയപ്പെട്ടുവെന്നും ആം ആദ്മി പാര്‍ട്ടി ജയിച്ചുവെന്നുമുള്ള മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ പ്രസ്താവന വിവാദത്തിന് തിരികൊളുത്തിയിരുന്നു.